ചെ ഗുവേരയുടേയും ഫിദലിന്റെയും അഭിമുഖം നടത്തിയ ആദ്യ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍; ഇ ഗോപിനാഥ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ ഗോപിനാഥ് അന്തരിച്ചു. മൂന്നുപതിറ്റാണ്ടിലേറെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ തമിഴ്‌നാട് മേധാവിയായിരുന്നു
ചെ ഗുവേരയുടേയും ഫിദലിന്റെയും അഭിമുഖം നടത്തിയ ആദ്യ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍; ഇ ഗോപിനാഥ് അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ ഗോപിനാഥ് അന്തരിച്ചു. മൂന്നുപതിറ്റാണ്ടിലേറെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ തമിഴ്‌നാട് മേധാവിയായിരുന്നു അദ്ദേഹം. ശനിയാഴ്ചയായിരുന്നു അന്ത്യം.

സ്വതന്ത്രാനന്തരം നടന്ന ആദ്യ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ചരിത്രമായ പല സംഭവങ്ങളും ഗോപിനാഥ് റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളായിരന്ന  ഫിദല്‍ കാസ്ര്‌ടോയേയും ചെ ഗുവേരയേയും ക്യൂബയില്‍ പോയി ഇന്റര്‍വ്യു നടത്തിയ ആദ്യ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഗോപിനാഥിന്റെ നിര്യാണത്തില്‍ എഎന്‍ഐ അനുശോചിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com