ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ ; 2047 വരെ ബിജെപി അധികാരത്തിൽ ; കോൺ​ഗ്രസിന്റെ റെക്കോഡ് മോദി തകർക്കുമെന്ന് രാംമാധവ്

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അഴിമതി ഇല്ലാതാക്കി ശക്തമായ ഇന്ത്യ കെട്ടിപ്പടുത്തു. സാമ്പത്തിക സ്ഥിരത കൈവരിച്ചു
ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ ; 2047 വരെ ബിജെപി അധികാരത്തിൽ ; കോൺ​ഗ്രസിന്റെ റെക്കോഡ് മോദി തകർക്കുമെന്ന് രാംമാധവ്

അഗര്‍ത്തല: ദേശീയതയാണ് ബിജെപിയുടെ ഡിഎന്‍എ എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവ്. ഏറ്റവും കൂടുതല്‍ കാലം രാജ്യത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോഡ് ബിജെപി തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ ബിജെപിയുടെ വിജയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാം മാധവ്.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് അഴിമതി ഇല്ലാതാക്കി ശക്തമായ ഇന്ത്യ കെട്ടിപ്പടുത്തു. സാമ്പത്തിക സ്ഥിരത കൈവരിച്ചു, അതാണ് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിത്തന്നത്. സൈനിക നേട്ടങ്ങള്‍ ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കില്ലെന്നും രാം മാധവ് പറഞ്ഞു. 

ഏറ്റവും കൂടുതല്‍ കാലം രാജ്യത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോഡ് ബിജെപി തകര്‍ക്കും. 1950 മുതല്‍ 1977 വരെയാണ് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ചത്. മോദിജി ആ റെക്കോഡ് തകര്‍ക്കാന്‍ പോകുകയാണ്. 2047 വരെ അതായത് രാജ്യം സ്വാതന്ത്ര്യം ലഭിച്ച് നൂറ് വര്‍ഷം തികയ്ക്കുന്നത് വരെ ബിജെപി അധികാരത്തിലുണ്ടാവുമെന്നും രാംമാധവ്  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com