സൂര്യാഘാതമേറ്റ് 15 കുരങ്ങന്‍മാര്‍ ചത്തു ; കാടുകളിലെ ജലസ്രോതസ്സുകള്‍ വറ്റി വരളുന്നുവെന്ന് വനം വകുപ്പ് 

കാട്ടിനുള്ളിലെ ചെറിയ കുളം മറ്റൊരു സംഘം കുരങ്ങന്‍മാര്‍ കയ്യടക്കി വച്ചതിനെ തുടര്‍ന്നാണ് ജോഷിബാബ വനത്തിലെ മൃഗങ്ങള്‍ ദാഹമകറ്റാന്‍ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്.
സൂര്യാഘാതമേറ്റ് 15 കുരങ്ങന്‍മാര്‍ ചത്തു ; കാടുകളിലെ ജലസ്രോതസ്സുകള്‍ വറ്റി വരളുന്നുവെന്ന് വനം വകുപ്പ് 

ദേവാസ് : വടക്കേയിന്ത്യയില്‍ ചൂട് കഠിനമാകുന്നതിനിടെ സൂര്യാഘാതമേറ്റ് 15 കുരങ്ങുകള്‍ ചത്തു. മധ്യപ്രദേശിലെ ജോഷി ബാബ കാട്ടിലാണ് വെള്ളം പോലുമില്ലാതെ മൃഗങ്ങള്‍ വലയുന്നത്. പരിശോധനയ്ക്കിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കുരങ്ങന്‍മാര്‍ കൂട്ടത്തോടെ ചത്തതായി കണ്ടെത്തിയത്.

കാട്ടിനുള്ളിലെ ചെറിയ കുളം മറ്റൊരു സംഘം കുരങ്ങന്‍മാര്‍ കയ്യടക്കി വച്ചതിനെ തുടര്‍ന്നാണ് ജോഷിബാബ വനത്തിലെ മൃഗങ്ങള്‍ ദാഹമകറ്റാന്‍ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. വനത്തിനുള്ളില്‍ കൃത്രിമ കുളങ്ങള്‍ അടിയന്തരമായി സ്ഥാപിക്കുമെന്നും ജലക്ഷാമം പരിഹരിക്കാന്‍ വെള്ളമെത്തിക്കുമെന്നും ജില്ലാ വനംവകുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

സൂര്യാഘാതമേറ്റ് ചത്ത കുരങ്ങന്‍മാരുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്നും അവര്‍ അറിയിച്ചു. അതിനിടെ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും വനത്തിലെ ജലസ്രോതസ്സുകള്‍ പോലും വറ്റി വരണ്ടതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com