ഭരണകൂട ഭീകരതയാണ് രാജ്യം നേരിടുന്ന വെല്ലുവിളി; മുഴുവൻ സംസ്കാരത്തിനും ഭീ​ഷ​ണിയെന്ന് നരേന്ദ്രമോദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2019 06:35 AM  |  

Last Updated: 09th June 2019 06:36 AM  |   A+A-   |  

 

മാ​ലി: ഭ​ര​ണ​കൂ​ടം സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ഭീ​ക​ര​വാ​ദ​മാ​ണ് ലോ​കം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭീ​ക​ര​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രെ പോ​രാ​ടാ​ൻ ലോ​ക​സ​മൂ​ഹം ഐ​ക്യ​പ്പെ​ട​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യ് മാ​ല​ദ്വീ​പി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി മോ​ദി മാ​ല​ദ്വീ​പ് പാ​ർ​ല​മെ​ന്‍റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു.

ഭീ​ക​ര​വാ​ദം ഏ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്തി​ന്‍റെ മാ​ത്രം ഭീ​ഷ​ണി​യ​ല്ല, മു​ഴു​വ​ൻ സം​സ്കാ​ര​ത്തി​നും ഭീ​ഷ​ണി​യാ​ണ്. ഇ​ന്ന​ത്തെ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി ഭ​ര​ണ​കൂ​ടം പി​ന്തു​ണ​യ്ക്കു​ന്ന ഭീ​ക​ര​വാ​ദ​മാ​ണ്. ഭീ​ക​ര​ത​യ്ക്കും തീ​വ്ര​വാ​ദ​ത്തി​നു​മെ​തി​രെ പോ​രാ​ടാ​ൻ ലോ​ക​സ​മൂ​ഹം ഐ​ക്യ​പ്പെ​ടേ​ണ്ട് പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ല്ല ഭീ​ക​ര​വാ​ദ​വും ചീ​ത്ത ഭീ​ക​ര​വാ​ദ​മെ​ന്നും ത​രം​തി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തെ​റ്റു​ക​ൾ ആ​ളു​ക​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണ്. ത​ല​യ്ക്കു മു​ക​ളി​ൽ വെ​ള്ളം എ​ത്തി​യി​രി​ക്കു​ന്നു. ലോ​ക നേ​തൃ​ത്വ​ത്തി​ന്‍റെ ഏ​റ്റ​വും കൃ​ത്യ​മാ​യ പ​രീ​ക്ഷ​ണം ഭീ​ക​ര​ത​യേ​യും തീ​വ്ര​വാ​ദ​ത്തെ​യും ചെ​റു​ക്കു​ക എ​ന്ന​താ​ണ്- മോ​ദി പ​റ​ഞ്ഞു. മാ​ല​ദ്വീ​പ് പാ​ർ​ല​മെ​ന്‍റ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​തി​ഭ​ക​ൾ​ക്ക് ന​ല്കു​ന്ന ഉ​ന്ന​ത ബ​ഹു​മ​തി​യാ​യ റൂ​ൾ ഓ​ഫ് നി​ഷാ​ൻ ഇ​സു​ദു​ദീ​ൻ മോ​ദി​ക്ക് സ​മ​ർ​പ്പി​ച്ചു

ര​ണ്ടാം വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു​ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ വി​ദേ​ശ യാ​ത്ര​യാ​യി​രു​ന്നു ഇ​ത്. അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​മെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മാ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ദി​യെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ദു​ള്ള ഷ ​ഹീ​ദ് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് മോ​ദി ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ സ്വീ​ക​രി​ച്ചു.

2018 ന​വം​ബ​റി​ൽ മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സോ​ലി​ഹി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ മോ​ദി പ​ങ്കെ​ടു​ത്തി​രു​ന്നു. ന​യ​ത​ന്ത്ര​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി മോ​ദി ച​ർ​ച്ച ന​ട​ത്തും. മാ​ല​ദ്വീ​പി​ന്‍റെ സാ​മ്പ​ത്തി​ക വി​ക​സ​നം, ജ​ല​വി​ത​ര​ണം, അ​ഴു​ക്കു​ചാ​ൽ നി​ർ​മാ​ണം, ഷി​പ്പിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഒ​പ്പു​വ​യ്ക്കും. ക്രി​ക്ക​റ്റ് ന​യ​ത​ന്ത്ര​ത്തി​ന് ഊ​ന്ന​ൽ ന​ല്കു​ന്ന പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും. കൊ​ച്ചി​യി​ൽ​നി​ന്നു മാ​ല​ദ്വീ​പി​ലേ​ക്ക് ക​പ്പ​ൽ​യാ​ത്ര സു​ഗ​മ​മാ​ക്കാ​നു​ള്ള ക​രാ​റി​ലും ഒ​പ്പു​വ​യ്ക്കു​മെ​ന്ന​റി​യു​ന്നു.

തീ​ര​സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ർ​മി​ച്ച റ​ഡാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ​യും മാ​ല​ദ്വീ​പ് ഡി​ഫ​ൻ​സ് ഫോ​ഴ്സി​ന്‍റെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​ക​ർ​മം മോ​ദി​യും മാ ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റും ചേ​ർ​ന്നു നി​ർ​വ​ഹി​ക്കും. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ​ഹി​ദ്, മു​ൻ പ്ര​സി​ഡ​ന്‍റ് മൈ​മൂ​ൺ അ​ബ്ദു​ൾ ഗ​യൂം എ​ന്നി​വ​രു​മാ​യി പ്ര​ത്യേ​കം ച​ർ​ച്ച ന ​ട​ത്തും.