യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം  ; മാധ്യമപ്രവര്‍ത്തകന്‍  അറസ്റ്റില്‍

യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായയെ മോശമാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇദ്ദേഹം ട്വിറ്ററിലൂടെ  പ്രചരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപണം  ; മാധ്യമപ്രവര്‍ത്തകന്‍  അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ വിവരങ്ങള്‍ പങ്കുവച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. 'ദി വയറി'ന്റെ മുന്‍ ലേഖകനായിരുന്ന പ്രശാന്ത് കനോജിയ ആണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ വസതിയില്‍ നിന്നും കനോജിയയെ കൂട്ടിക്കൊണ്ട് പോയ ശേഷം ലക്‌നൗവിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായയെ മോശമാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇദ്ദേഹം ട്വിറ്ററിലൂടെ  പ്രചരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഐപിസി 500 ഉം ഐടി ആക്ടുമാണ് കനോജിയക്കെതിരെ ചുമത്തിയത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ വിവാഹം ആലോചിച്ചതായി ഒരു സ്ത്രീ മാധ്യമങ്ങളോട് പറയുന്നതിന്റെ വിഡിയോ ദൃശ്യമാണ് കനോജിയ ട്വിറ്ററില്‍ പങ്കുവച്ചതെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹം മാധ്യമപ്രവര്‍ത്തന്‍ ആണ് എന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ലക്‌നൗ പൊലീസ് പറയുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
 
അതേസമയം പ്രശാന്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും വിട്ടയ്ക്കണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റല്ല, തട്ടിക്കൊണ്ട് പോവുകയാണ് ചെയ്തതെന്നും നിയമവിരുദ്ധമായ മാര്‍ഗ്ഗമാണ് പൊലീസ് സ്വീകരിച്ചതെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ വരദരാജന്‍ ട്വീറ്റ് ചെയ്തു. നേഷന്‍ ലൈവ് എന്ന സ്വകാര്യ വാര്‍ത്താ ചാനലിലാണ് വിവാദമായ വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നത്. ചാനല്‍ മേധാവികളെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com