'അഴിമതി വച്ചുപൊറുപ്പിക്കില്ല'; ആദായനികുതി വകുപ്പിലെ 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് രാജിവെയ്ക്കാന്‍ മോദി സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം 

അഴിമതി , ലൈംഗികാതിക്രമം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരോടാണ് രാജിവെയ്ക്കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടത്
'അഴിമതി വച്ചുപൊറുപ്പിക്കില്ല'; ആദായനികുതി വകുപ്പിലെ 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് രാജിവെയ്ക്കാന്‍ മോദി സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം 

ന്യൂഡല്‍ഹി:  ആദായനികുതി വകുപ്പിലെ 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് രാജിവെയ്ക്കാന്‍ മോദി സര്‍ക്കാരിന്റെ നിര്‍ദേശം. ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തുടങ്ങി ഉയര്‍ന്ന തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്ന 12 മുതിര്‍ന്ന ആദായ നികുതി ഉദ്യോഗസ്ഥരോടാണ് നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാന്‍ ധനമന്ത്രാലയം നിര്‍ദേശിച്ചത്. 

അഴിമതി , ലൈംഗികാതിക്രമം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരോടാണ് രാജിവെയ്ക്കാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടത്. റൂള്‍ 56 പ്രകാരം നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാനാണ് ധനമന്ത്രാലയം നിര്‍ദേശിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഒന്നാം മോദി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി കഴിവു തെളിയിച്ച നിര്‍മ്മല സീതാരാമനാണ് പുതിയ സര്‍ക്കാരില്‍ ധനമന്ത്രിസ്ഥാനം വഹിക്കുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞാണ് ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. തുടര്‍ന്ന് കളളപ്പണം തടയുന്നതിനും മറ്റുമായി  ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇത് തുടരുമെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ധനമന്ത്രാലയത്തിന്റെ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com