കനത്ത മഴ: മുംബൈ വിമാനത്താവളം അടച്ചു, വിമാനങ്ങൾ തിരിച്ചുവിടും 

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th June 2019 10:52 PM  |  

Last Updated: 10th June 2019 10:52 PM  |   A+A-   |  

mumbai-international-airport

മുംബൈ: കനത്ത മഴയും ഇടിമിന്നലും കാരണം മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് റൺവെയുടെ കാഴ്ച മറയുന്നതാണ് കാരണം. കാലാവസ്ഥ അനുകൂലമായാൽ ഉടൻ സർവീസ് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

മുംബ‌ൈയിലേക്കുള്ള വിമാനങ്ങൾ മറ്റിടങ്ങളിലേക്ക് തിരിച്ചുവിടും. നെവാര്‍ക്ക്-മുംബൈ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനവും ഡല്‍ഹി-മുംബൈ ഗൊ എയര്‍ വിമാനവും അഹമദാബാദിലേക്ക് തിരിച്ചുവിട്ടു.