കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടാം, മുതിര്‍ന്നവരുടെ കേസ്  അങ്ങനെയല്ല ; അതിനൊക്കെ ഒരു 'രീതി'യുണ്ടെന്ന് യുപി മന്ത്രി, വിവാദം

വിവാഹിതയായ സ്ത്രീകള്‍ പ്രത്യേകിച്ച് 30-35 വയസ് പ്രായമുള്ളവര്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കേണ്ട കാര്യമില്ല
കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടാം, മുതിര്‍ന്നവരുടെ കേസ്  അങ്ങനെയല്ല ; അതിനൊക്കെ ഒരു 'രീതി'യുണ്ടെന്ന് യുപി മന്ത്രി, വിവാദം

ലക്‌നൗ:  ബലാത്സംഗത്തിന് ഒരു രീതിയുണ്ടെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി.  എല്ലാ ബലാത്സംഗങ്ങളെയും പീഡനമായി  കണക്കാക്കേണ്ടതില്ലെന്നും  അദ്ദേഹം പൊതുപരിപാടിയില്‍ പ്രസംഗിച്ചു. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ ജലവിതരണ- ഭൂവികസന വകുപ്പ് മന്ത്രിയാണ് തിവാരി. ബലാത്സംഗത്തിന് ഒരു സ്വഭാവമൊക്കെയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെങ്കില്‍ അതിനെ ബലാത്സംഗമായി കണക്കാക്കാം. പക്ഷേ വിവാഹിതയായ സ്ത്രീകള്‍ പ്രത്യേകിച്ച് 30-35 വയസ് പ്രായമുള്ളവര്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കേണ്ട കാര്യമില്ല. ഏഴെട്ട് വര്‍ഷം പ്രണയിച്ച് ജീവിച്ച ശേഷമാണ് ആ പ്രായത്തിലെ സ്ത്രീകള്‍ പരാതിയുമായി എത്തുകയെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസംഗം.

സംസ്ഥാനത്ത് അത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴെല്ലാം കുറ്റവാളികള്‍ക്കെതിരെ മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തിനകത്തും പുറത്തും ഉയരുന്നത്. 

അലിഗഡില്‍ രണ്ട് വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തിന് പിന്നാലെ നാല് കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. ഈ സംഭവങ്ങള്‍ക്കിടെയാണ് തിവാരി വിവാദ പ്രസംഗം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com