കുമാരസ്വാമിയെ അപമാനിച്ച് സമൂഹ മാധ്യമങ്ങളില്‍ വിഡിയോ ; രണ്ട്‌പേര്‍ അറസ്റ്റില്‍

മുഖ്യമന്ത്രിയെയും മറ്റ് കുടുംബാംഗങ്ങളെയും  അസഭ്യം പറഞ്ഞുള്ള വിഡിയോയാണ് ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ്
കുമാരസ്വാമിയെ അപമാനിച്ച് സമൂഹ മാധ്യമങ്ങളില്‍ വിഡിയോ ; രണ്ട്‌പേര്‍ അറസ്റ്റില്‍

ബംഗളുരു : കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ  സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുമാരസ്വാമിയെയും മകന്‍ നിഖിലിനെയും അപമാനിക്കുന്ന തരത്തിലുള്ള വിഡിയോ നിര്‍മ്മിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് കേസ്.  

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ മകനായ നിഖില്‍ മാണ്ഡ്യയില്‍ പരാജയപ്പെട്ടിരുന്നു. ഇതില്‍ പരിഹസിച്ചും മുഖ്യമന്ത്രിയെയും മറ്റ് കുടുംബാംഗങ്ങളെയും  അസഭ്യം പറഞ്ഞുള്ള വിഡിയോയാണ് ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ജനതാദളി (എസ്) ന്റെ സോഷ്യല്‍ മീഡിയ വിഭാഗം നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. അറസ്റ്റിലായ രണ്ടുപേരെയും 15 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മനഃപൂര്‍വമായ അധിക്ഷേപം( ഐപിസി 504), 505,201 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നാലുപേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കര്‍ണാടകയില്‍ നിന്നും വാര്‍ത്ത പുറത്ത് വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com