തിരമാലകളില്‍ അകപ്പെട്ട് കാര്‍, കാറില്‍ നിന്ന് ഇറങ്ങിയോടി യാത്രക്കാരന്‍; വീഡിയോ 

കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നതും രക്ഷാപ്രവര്‍ത്തനത്തിനായി ചിലര്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം
തിരമാലകളില്‍ അകപ്പെട്ട് കാര്‍, കാറില്‍ നിന്ന് ഇറങ്ങിയോടി യാത്രക്കാരന്‍; വീഡിയോ 

മുംബൈ: മഹാരാഷ്ട്രയില്‍ കടല്‍ത്തീരത്ത് തിരമാലകളില്‍ അകപ്പെട്ട കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നതും രക്ഷാപ്രവര്‍ത്തനത്തിനായി ചിലര്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. 

മഹാരാഷ്ട്രയിലെ പാല്‍ഘണ്ഡിലാണ് സംഭവം. തിരമാലകളില്‍ അകപ്പെട്ട് കാര്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തീരത്തുകൂടി ഓടിച്ചുവരുമ്പോള്‍ വാഹനം മണ്ണില്‍ പൂണ്ടുപോയതാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനിടെ കാറിന്റെ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി ഒരാള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെ പുറത്തുനിന്ന് ഒരാള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com