മമത മരിച്ചുകിടക്കുന്നത് കാണിച്ചു തരൂ; ഒരു കോടി തരാം; പരാതി

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നയാൾക്ക്​ ഒരു കോടി രൂപ വാഗ്​ദാനം
മമത മരിച്ചുകിടക്കുന്നത് കാണിച്ചു തരൂ; ഒരു കോടി തരാം; പരാതി

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നയാൾക്ക്​ ഒരു കോടി രൂപ വാഗ്​ദാനം ചെയ്​ത്​ കത്ത്​.  അരാംബാഗിലെ തൃണമൂൽ കോൺഗ്രസ്​ എംപി അപരുപ പോഡറിനാണ്​ ഭീഷണി കത്ത്​ ലഭിച്ചിരിക്കുന്നത്​. തുടർന്ന്​ എംപി ശ്രീരാംപുർ പൊലീസ്​ റ്റേഷനിൽ പരാതി നൽകി. 

കത്തിൽ മമതയെ ദുര്‍മന്ത്രവാദിനി എന്നാണ്​ പരാമർശിച്ചിരിക്കുന്നത്​. ഒപ്പം മോർഫ്​ ചെയ്​ത ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്​. മമത മരിച്ചു കിടക്കുന്നത്​ കാണിച്ചുതരുന്നയാൾക്ക്​ ഒരു കോടിയെന്നാണ്​ വാഗ്​ദാനം. 

രജ്​വീർ കില്ല എന്ന പേരിലാണ്​ കത്ത്​ എഴുതിയിരിക്കുന്നത്​. ഫോൺ നമ്പറും കത്തിൽ ഉൾ​പ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ  നമ്പർ രാജ്​വീർ കില്ല എന്ന പേരിൽ തന്നെയുള്ള ബിന്ധാനഗർ സ്വദേശിയുടേതാണ്​. തന്റെ പേരും ഫോൺ നമ്പറും വ്യാജകത്തെഴുതാൻ ഉപയോഗിച്ചെന്ന്​ കാണിച്ച്​ ഇയാളും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്​. 

നേരത്തെ മമത ബാനർജിയുടെ ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിച്ച ബിജെപി യുവമോർച്ച പ്രവർത്തകക്കെതിരെ നടപടിയെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com