'മോദി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ നഗരനക്‌സല്‍ തീര്‍ന്നു'; ഗിരീഷ് കര്‍ണാടിന്റെ മരണം ആഘോഷമാക്കി പരിവാര്‍  പ്രവര്‍ത്തകര്‍ 

ഹിന്ദുവായി ജനിച്ച് ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന, ഗോ മാംസം ഭക്ഷിക്കുന്ന എല്ലാവരെയും വേഗം വിളിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണേ
'മോദി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ നഗരനക്‌സല്‍ തീര്‍ന്നു'; ഗിരീഷ് കര്‍ണാടിന്റെ മരണം ആഘോഷമാക്കി പരിവാര്‍  പ്രവര്‍ത്തകര്‍ 


ബെംഗളൂരു: അന്തരിച്ച നടനും നാടക രചയിതാവും എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാടിന്റെ മരണം ആഘോഷമാക്കി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍. സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളില്‍ ഗിരീഷ് കര്‍ണാടിന്റെ മരണവാര്‍ത്തയ്ക്ക് താഴെ കമന്റുകളുമായാണ് ഇത്തവണ പരിവാര്‍ പ്രവര്‍ത്തകരുടെ അധിക്ഷേപം. നേരത്തെ യുആര്‍ അനന്തമൂര്‍ത്തി മരിച്ചപ്പോഴും പരിവാര്‍ പ്രവര്‍ത്തകരില്‍ നിന്ന് സമാനമായ അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. 

എനിക്കിത് വളരെ സന്തോഷകരമായ ദിവസം എന്ന് തുടങ്ങി ഗിരീഷ് കര്‍ണാടിനെ അധിക്ഷേപിക്കുന്ന നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.  അവസാനം മണ്ണില്‍ മണ്ണായ നഗര നക്‌സല്‍, നഗര നക്‌സല്‍ തീര്‍ന്നെന്നായിരുന്നു മറ്റൊരു കമന്റ്. ഹിന്ദുവായി ജനിച്ച് ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന, ഗോ മാംസം ഭക്ഷിക്കുന്ന എല്ലാവരെയും വേഗം വിളിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണേ എന്ന് മറ്റ് ചിലര്‍ കുറിച്ചു.  ആദ്യതവണ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ അനന്തമൂര്‍ത്തി തട്ടിപ്പോയി. രണ്ടാമത് പ്രധാനമന്ത്രിയായപ്പോള്‍ കര്‍ണാട് തീര്‍ന്നു. ഭഗവാനെ എല്ലാ നിന്റെ ലീല തുടങ്ങിയ നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

ഇന്ന് ഉച്ചയോടെയാണ് ഗിരീഷ് കര്‍ണാടിന്റെ മൃതദേഹം സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ അവസാന ആഗ്രഹം പ്രകാരം പൂക്കളും വിഐപികളുമില്ലാതെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാര്‍, സിപിഐ നേതാവ് ആനി രാജ തുടങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകരും സാഹിത്യരംഗത്തു നിന്നുള്ളവരും ഗിരീഷ് കര്‍ണാടിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഇന്നു രാവിലെ ബാംഗ്ലൂരിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com