രാഹുല്‍ ഗാന്ധി ജയിച്ചത് മുസ്ലിങ്ങളുടെ വോട്ട് കൊണ്ട് ; ഭിക്ഷയെടുത്ത് ജീവിക്കാന്‍ ഉദ്ദേശമില്ല, അര്‍ഹമായ പരിഗണനയാണ് വേണ്ടതെന്ന് അസദുദ്ദീന്‍ ഒവൈസി

മുസ്ലിങ്ങളുടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് താന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും  അസദുദ്ദീന്‍ ഒവൈസി  
രാഹുല്‍ ഗാന്ധി ജയിച്ചത് മുസ്ലിങ്ങളുടെ വോട്ട് കൊണ്ട് ; ഭിക്ഷയെടുത്ത് ജീവിക്കാന്‍ ഉദ്ദേശമില്ല, അര്‍ഹമായ പരിഗണനയാണ് വേണ്ടതെന്ന് അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്ലീങ്ങള്‍ വോട്ട് ചെയ്തിട്ടാണെന്ന് 'ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ- ഇത്തിഹാദുല്‍ മുസ്ലിമിന്‍' നേതാവ് അസദുദ്ദീന്‍ ഒവൈസി. മണ്ഡലത്തിലെ ജനസംഖ്യയുടെ 40 ശതമാനവും മുസ്ലീങ്ങളാണ്. പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ തോറ്റിട്ടു പോലും വയനാട്ടില്‍ ജയിക്കണമെങ്കില്‍ മുസ്ലീങ്ങളുടെ വോട്ടല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങള്‍ക്ക് നല്ല പരിഗണന ലഭിക്കേണ്ടതുണ്ടെന്നും  രാജ്യത്തെ മുസ്ലീങ്ങളുടെ ജീവിതം ആരുടെയും ഭിക്ഷയല്ലെന്നും അദ്ദേഹം പറഞ്ഞു. 1947  ആഗസ്റ്റ് 15 മുതല്‍ ഇതൊരു പുതിയ ഇന്ത്യയാകുമെന്നാണ് നമ്മുടെ പൂര്‍വ്വികര്‍ കരുതിയത്. മുസ്ലിങ്ങളുടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് താന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസ്ലീങ്ങള്‍ കോണ്‍ഗ്രസും മറ്റ് മതേതര പാര്‍ട്ടികളും വിട്ട് വരണമെന്ന് താന്‍ ആഹ്വാനം ചെയ്യില്ല. പക്ഷേ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കുന്നുവെന്ന സത്യം മനസിലാക്കണമെന്നും അത് മറന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കാനും കഠിനാധ്വാനം ചെയ്യാനും തയ്യാറല്ലാത്തത് കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായത്. ബിജെപി എവിടെയാണ് പരാജയപ്പെട്ടത് പഞ്ചാബില്‍. അവിടെ ആരാണ് ഉള്ളത് സിഖുകാര്‍. പ്രാദേശിക പാര്‍ട്ടികള്‍ സജീവമായതിനാലാണ് മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് വേരുറപ്പിക്കാന്‍ സാധിക്കാത്തത്. അല്ലാതെ കോണ്‍ഗ്രസ് ഉള്ളത് കൊണ്ടല്ലെന്നും ഒവൈസി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com