ചൂട് സഹിക്കാനാകാതെ ഉത്തരേന്ത്യ; ഡൽഹിയിലെ ചൂട് 48 ഡി​​ഗ്രി വരെ

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ ര​ണ്ടാ​മ​ത്തെ ചൂ​ടാ​ണു ഡ​ൽ​ഹി​യി​ലെ പാ​ള​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ചൂട് സഹിക്കാനാകാതെ ഉത്തരേന്ത്യ; ഡൽഹിയിലെ ചൂട് 48 ഡി​​ഗ്രി വരെ

ന്യൂ​ഡ​ൽ​ഹി: കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ. ഡ​ൽ​ഹി​യി​ലെ പാ​ളം പ്ര​ദേ​ശ​ത്ത് ഇന്ന് രേഖപ്പെടുത്തിയത് 48 ഡി​ഗ്രി സെൽഷ്യസ് ചൂടാണ്. രാ​ജ​സ്ഥാ​നി​ലെ ചു​രു​വി​ൽ 50, ബാ​ൻ​ഡ​യി​ൽ 49.2, യു​പി​യി​ലെ അ​ല​ഹാ​ബാ​ദി​ൽ 48.9, മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ 48.1 എ​ന്നി​ങ്ങ​നെ​യാ​ണ് ഇന്നത്തെ താപനില‌.  

ര​ണ്ടു ദി​വ​സം കൂ​ടി ചൂ​ടു​കാ​റ്റ് തു​ട​രും. വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ടു തു​ട​രാ​നാ​ണു സാ​ധ്യ​ത. ജൂ​ണ്‍ അ​വ​സാ​നം വ​രെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും സാ​ധാ​ര​ണ സ​ഹി​ക്കാ​വു​ന്ന​തി​ലും കൂ​ടി​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യുന്നു. 

ജൂ​ണ്‍ മാ​സ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ച​രി​ത്ര​ത്തി​ലെ ത​ന്നെ ര​ണ്ടാ​മ​ത്തെ കൂ​ടി​യ ചൂ​ടാ​ണ് ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, യു​പി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​തെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ ര​ണ്ടാ​മ​ത്തെ ചൂ​ടാ​ണു ഡ​ൽ​ഹി​യി​ലെ പാ​ള​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 1998 ജൂ​ണി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണു പാ​ളം പ്ര​ദേ​ശ​ത്ത് 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 1998ലെ 48.4 ​ഡി​ഗ്രി​യാ​ണു ഇ​വി​ടെ റി​ക്കാ​ർ​ഡ്. സ​ഫ്ദ​ർ​ജം​ഗ് അ​ട​ക്കം ന​ഗ​ര​ത്തി​ന്‍റെ മി​ക്ക മേ​ഖ​ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച​യും ചൊ​വാ​ഴ്ച​യും 45.6 ഡി​ഗ്രി​യാ​യി​രു​ന്നു ചൂ​ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com