ദൈവത്തിന് സമര്‍പ്പിച്ച പൂക്കള്‍ പുഴയിലേക്ക്, അരുതെന്ന് മുഖ്യമന്ത്രി; സ്‌കൂട്ടര്‍ യാത്രക്കാരന് ഉപദേശം ( വീഡിയോ)

ദൈവത്തിന് സമര്‍പ്പിച്ച പൂക്കള്‍ പുഴയില്‍ വലിച്ചെറിയാനുളള സ്‌കൂട്ടര്‍ യാത്രികന്റെ ശ്രമം ഗോവ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടഞ്ഞു
ദൈവത്തിന് സമര്‍പ്പിച്ച പൂക്കള്‍ പുഴയിലേക്ക്, അരുതെന്ന് മുഖ്യമന്ത്രി; സ്‌കൂട്ടര്‍ യാത്രക്കാരന് ഉപദേശം ( വീഡിയോ)

പനജി: ദൈവത്തിന് സമര്‍പ്പിച്ച പൂക്കള്‍ പുഴയില്‍ വലിച്ചെറിയാനുളള സ്‌കൂട്ടര്‍ യാത്രികന്റെ ശ്രമം ഗോവ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരന് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ക്ലാസും നല്‍കിയാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് മടങ്ങിയത്.

പരിസ്ഥിതി പ്രാധാന്യം ഓര്‍മ്മിപ്പിച്ച് സാവന്ത് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്നത്. നോര്‍ത്ത് ഗോവ ബ്രിഡ്ജില്‍ വച്ച്  ദൈവത്തിന് സമര്‍പ്പിച്ച പൂക്കള്‍( നിര്‍മ്മാല്യം) സ്‌കൂട്ടര്‍ യാത്രികന്‍ പുഴയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ അകമ്പടി വാഹനത്തോട് നിര്‍ത്താന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. കുബര്‍ജുവാ പുഴയിലാണ് സ്‌കൂട്ടര്‍ യാത്രികന്‍ പൂക്കള്‍ വലിച്ചെറിയാന്‍ ശ്രമിച്ചത്. ഒരു ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ പുഴ മലിനമാക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു. ഇതിന്റെ വീഡിയോയാണ് സാവന്ത്് ട്വീറ്റ് ചെയ്തത്.

'ഞാന്‍ പാലത്തിലുടെ വാഹനത്തില്‍ പോകുമ്പോള്‍, ഒരു സ്‌കൂട്ടര്‍ യാത്രികന്‍ പൂക്കള്‍ പുഴയില്‍ വലിച്ചെറിയാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ  ഞാന്‍ പുഴയില്‍ വലിച്ചെറിയുന്നതില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രികനെ പിന്തിരിപ്പിച്ചു.ഒരു ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ ഇത് ചെയ്യരുതെന്ന് ഉപദേശിച്ചു. കൂടാതെ മാലിന്യം യഥാവിധി സംസ്‌കരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം എന്ന് ഉപദേശിച്ചു'- സാവന്ത് ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com