മദ്രസ അധ്യാപകര്‍ക്ക് ശാസ്ത്രത്തിലും ഇംഗ്ലീഷിലും പരിശീലനം; മദ്രസകളെ അടിമുടി നവീകരിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

ഇംഗ്ലീഷ്, ശാസ്ത്രം തുടങ്ങിയ വിഷങ്ങളില്‍ രാജ്യത്തെ എല്ലാ മദ്രസുകളിലെയും അധ്യാപകര്‍ക്ക് ക്ലാസുകള്‍ നല്‍കാനാണ് പരിപാടി
മദ്രസ അധ്യാപകര്‍ക്ക് ശാസ്ത്രത്തിലും ഇംഗ്ലീഷിലും പരിശീലനം; മദ്രസകളെ അടിമുടി നവീകരിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ വളര്‍ച്ച ലക്ഷ്യമിട്ട് മദ്രസകളെ നവീകരിക്കാനൊരുങ്ങി  നരേന്ദ്രമോദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മദ്രസകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഇംഗ്ലീഷ്, ശാസ്ത്രം തുടങ്ങിയ വിഷങ്ങളില്‍ രാജ്യത്തെ എല്ലാ മദ്രസുകളിലെയും അധ്യാപകര്‍ക്ക് ക്ലാസുകള്‍ നല്‍കാനാണ് പരിപാടി. അടുത്തമാസത്തോടെ പരിഷ്‌കരണത്തിന് തുടക്കമാകും.

ന്യൂനപക്ഷങ്ങളുടെ  വികസനത്തിനും വളര്‍ച്ചയ്ക്കുമായി യുവാക്കള്‍ക്ക് സാങ്കേതിക പരിശീലനം നല്‍കണമെന്ന്് മോദി പറഞ്ഞതിന് പിന്നാലെയാണ് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നടപടി. 

എല്ലാ മദ്രസ അധ്യാപകര്‍ക്കും ഇംഗ്ലീഷ്, ശാസ്ത്രം, ഗണിതം, കംപ്യൂട്ടര്‍, ഹിന്ദി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.  ഇത്തരം വിഷയങ്ങളില്‍ മദ്രസകളില്‍ നിന്ന് ലഭിക്കുന്നത് വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ നിരീക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com