പ്രതീകാത്മക_ചിത്രം
പ്രതീകാത്മക_ചിത്രം

ടീഷര്‍ട്ടും ജീന്‍സും വേണ്ട, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾക്കും ഗുഡ് ബൈ; ബൈജാപ്പുരിലെ സര്‍ക്കാര്‍ ഓഫീസില്‍ പുത്തന്‍ മാറ്റം 

ഫോര്‍മല്‍ വേഷങ്ങള്‍ ധരിക്കാനാണ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുള്ളത്

റാ​യ്പൂ​ർ: ഛത്തീ​സ്ഗ​ഡി​ലെ ബൈ​ജാ​പ്പു​രി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഇ​നി മു​ത​ൽ ടീ ​ഷ​ർ​ടു​ക​ളും ജീ​ൻ​സും ധരിക്കരുതെന്ന് നിർദേശം. ജി​ല്ലാ ക​ള്ക്ടറുടേതാണ് നിർദേശം. ടീ ​ഷ​ർ​ടി​നും ജീ​ൻ​സി​നും പു​റ​മേ ക​ണ്ണ​ഞ്ചിപ്പി​ക്കു​ന്ന നിറങ്ങളിലുള്ള വസ്ത്രവും ഓഫീസിൽ ധരിക്കാൻ പാടില്ല.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന മുൻ നിർദ്ദേശം  ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചത്. ഫോര്‍മല്‍ വേഷങ്ങള്‍ ധരിക്കാനാണ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുള്ളത്. കാഴ്ചയില്‍ ലളിതമാണെന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കാര്‍ നിയമമെന്ന് ഓര്‍ഡറില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com