വായു ചുഴലിക്കാറ്റ്; നിരവധി ട്രെയിനുകൾ റദ്ദാക്കി

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് റെയിൽവെയുടെ നിർണായക തീരുമാനം
വായു ചുഴലിക്കാറ്റ്; നിരവധി ട്രെയിനുകൾ റദ്ദാക്കി

അഹമ്മദാബാദ്: നിരവധി ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കി പശ്ചിമ റെയിൽവേ. വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് റെയിൽവെയുടെ നിർണായക തീരുമാനം. വരാവൽ, ഓഖ, പോർബന്തർ, ബുജ് തുടങ്ങിയ റെയിൽവെ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. 

ബുധനാഴ്ച ആറ് മണി മുതലാണ് ഈ റെയിൽവെ സ്റ്റേഷനുകളുടെ സാധാരണ രീതിയിലുള്ള പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ പ്രത്യേക ട്രയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പകരം ആറ് മുതൽ പത്ത് വരെ കോച്ചുകളുള്ള പ്രത്യേക ട്രെയിനുകൾ സൗജന്യമായി ഓടിക്കാനാണ് തീരുമാനം. 

ചുഴലിക്കാറ്റ് വീശിക്കഴിഞ്ഞ് ഏറ്റവും വേഗത്തിൽ തന്നെ റെയിൽവെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ റെയിൽവെ ഡിവിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജെസിബി, മരം മുറിക്കാനുള്ള യന്ത്രങ്ങൾ, തൊഴിലാളികൾ തുടങ്ങി എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com