ശ്രീലങ്കന്‍ സ്‌ഫോടനങ്ങളില്‍ കോയമ്പത്തൂര്‍ മൊഡ്യൂളിന്റെ പങ്കെന്ത് ? ; കോയമ്പത്തൂര്‍ നഗരത്തില്‍ ഏഴിടത്ത് എന്‍ഐഎ റെയ്ഡ്

ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സദ്ദാം, അക്ബര്‍, അസറുദ്ദീന്‍, അബൂബക്കര്‍, ഇദയത്തുള്ള, സഹീംഷാ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്
ശ്രീലങ്കന്‍ സ്‌ഫോടനങ്ങളില്‍ കോയമ്പത്തൂര്‍ മൊഡ്യൂളിന്റെ പങ്കെന്ത് ? ; കോയമ്പത്തൂര്‍ നഗരത്തില്‍ ഏഴിടത്ത് എന്‍ഐഎ റെയ്ഡ്

കോയമ്പത്തൂര്‍: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. ഏഴിടങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുമായി കോയമ്പത്തൂരിലെ ഐഎസ് മൊഡ്യൂളിന് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ഏഴ് ഡിഎസ്പിമാരുടെ മേല്‍നോട്ടത്തില്‍ നടന്ന റെയ്ഡ് പുലര്‍ച്ചെ ആറ് മണിക്ക് ആരംഭിച്ചു. നഗരത്തിലെ ഉക്കടം, കുനിയമുതൂര്‍, പോത്തന്നൂര്‍, അമ്പുനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സദ്ദാം, അക്ബര്‍, അസറുദ്ദീന്‍, അബൂബക്കര്‍, ഇദയത്തുള്ള, സഹീംഷാ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കോയമ്പത്തൂര്‍ മൊഡ്യൂളുമായി ബന്ധമുള്ള വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. ഇവരുടെ വീടുകളിലെ കംപ്യൂട്ടര്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ എന്‍ഐഎ പിടിച്ചെടുത്തു. ഇവര്‍ ഏഴുപേരും നിരോധിത ഭീകരസംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ അനുയായികളാണെന്ന് എന്‍ഐഎ അധികൃതര്‍ സൂചിപ്പിച്ചു. 

ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരനായി സഹറാന്‍ ഹാഷിമിന് ഇന്ത്യയില്‍ അനുയായികളുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കേരളത്തില്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിടുന്നതിനിടെ പിടിയിലായ റിയാസ് അബൂബക്കര്‍ ഇക്കാര്യം എന്‍ഐഎയോട് സൂചിപ്പിച്ചിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ ഉണ്ടായ വ്യത്യസ്ത ചാവേര്‍ സ്‌ഫോടനങ്ങളില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com