ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; 2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും

2022ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹിരാകാശ ദൗത്യമായ ഗഗയാന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു
ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും; 2022 ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും

ന്യൂഡല്‍ഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുളള ദൗത്യത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. 2022ലെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബഹിരാകാശ ദൗത്യമായ ഗഗയാന്‍ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയായി സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും പദ്ധതിയിടുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. ജിതേന്ദ്രസിങ്ങിനൊടൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു കെ ശിവന്‍.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികമാണ് 2022. ഇതിനോടനുബന്ധിച്ച് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ഇതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന് ആവശ്യമായ 10000 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചതായി ജിതേന്ദ്രസിങ് പറഞ്ഞു. ബഹിരാകാശ ദൗത്യത്തിനായി രണ്ടോ മൂന്നോ യാത്രികരെ കണ്ടെത്തും. ഇവര്‍ക്ക് മൂന്നുമാസത്തെ പരിശീലനം നല്‍കും. ഇതില്‍ ഒരു സ്ത്രീയായിരിക്കുമെന്ന സൂചനയും ഐഎസ്ആര്‍ഒ നല്‍കി. 

കഴിഞ്ഞദിവസം ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ സമയക്രമം കെ ടി ശിവന്‍ വിശദീകരിച്ചിരുന്നു. ജൂലൈ 15ന് ചന്ദ്രയാന്‍ രണ്ടുമായി ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് കുതിച്ചുയരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ ആറിന് പേടകം ചന്ദ്രന്റെ ഉപരിതലം തൊടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com