ദേശീയഗാനം ഇടയ്ക്കുവെച്ച് നിര്‍ത്തി വന്ദേമാതരം പാടി ; ബിജെപി വെട്ടില്‍, വിവാദം

ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് സംഭവം
ദേശീയഗാനം ഇടയ്ക്കുവെച്ച് നിര്‍ത്തി വന്ദേമാതരം പാടി ; ബിജെപി വെട്ടില്‍, വിവാദം

ഭോപാല്‍ :  ദേശീയഗാനം ആലപിക്കുന്നത് ഇടയ്ക്ക് വെച്ച് നിര്‍ത്തി വന്ദേമാതരം പാടിയതായി ആക്ഷേപം. ബിജെപി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് സംഭവം. കോര്‍പ്പറേഷന്റെ ബജറ്റ് സമ്മേളനത്തിനിടെയാണ് ദേശീയഗാനത്തെ അനാദരിക്കുന്ന നടപടിയുണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ബിജെപി എംഎല്‍എയും കോര്‍പ്പറേഷന്‍ മേയറുമായ മാലിനി ഗൗഡിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. യോഗത്തിന്റെ തുടക്കത്തില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ അംഗങ്ങള്‍ അത് നിര്‍ത്തി വന്ദേമാതരം മുഴുവന്‍ പാടുകയായിരുന്നു. 

ഇതോടെ ദേശീയഗാനത്തെ അപമാനിച്ചതിന് അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ കരുതിക്കൂട്ടി ചെയ്തതല്ലെന്നും, അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നുമാണ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അജയ് സിങ് നരൂക വിശദീകരിച്ചത്.  ദേശീയഗാന ആലാപനം തടസപ്പെടുത്തുന്നതോ ഇടയ്ക്ക് വെച്ച് നിര്‍ത്തുന്നതോ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com