വായു ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു, കര തൊടില്ല; ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ കേന്ദ്രം

കടലിലേക്ക് കൂടുതല്‍ ഉള്‍വലിഞ്ഞ് വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് വായു ഇപ്പോള്‍ നീങ്ങുന്നത്
വായു ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു, കര തൊടില്ല; ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ കേന്ദ്രം

അഹമ്മദാബാദ്:  വായു ചുഴലിക്കാറ്റ് ദിശയില്‍ മാറ്റം. വ്യാഴാഴ്ച പുലര്‍ച്ചയോടെ സഞ്ചാരപദത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് വായു കരയിലേക്ക് പൂര്‍ണമായും കടക്കില്ല. ഗുജറാത്ത് തീരത്തോട് ചേര്‍ന്ന് ആഞ്ഞുവീശി വായു കടന്നു പോകുമെന്നാണ് വിലയിരുത്തല്‍. 

കടലിലേക്ക് കൂടുതല്‍ ഉള്‍വലിഞ്ഞ് വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് വായു ഇപ്പോള്‍ നീങ്ങുന്നത്. ഗുജറാത്തിനെ വായു ചുഴലിക്കാറ്റ് തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയെങ്കിലും പടിഞ്ഞാറന്‍ തീര മേഖലകളില്‍ അതീവ ജാഗ്രത തുടരുകയാണ്. 

ഇന്ന് ഉച്ചയോടെ പോര്‍ബന്ദറിനും, വെരാവലിനും ഇടയില്‍ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. ഇനി വരുന്ന 24 മണിക്കൂറിനും 48 മണിക്കൂറിനും ഇടയില്‍ ശക്തമായ കാറ്റും, കടല്‍ ക്ഷോഭവും ഉണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്. മൂന്ന് ലക്ഷത്തോളം ജനങ്ങളെയാണ് ഗുജറാത്തിന്റെ തീരമേഖലകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 60 ലക്ഷം ജനങ്ങളെ വായു ബാധിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. 

മോര്‍ബി, കച്ച്, ജാംനഗര്‍, ദേവഭൂമി-ദ്വാരക, അമ്രേലി, ഭാവ്‌നഗര്‍, ഗിര്‍ സോമനാഥ് എന്നീ ജില്ലകളാണ്് വായു ചുഴലിക്കാറ്റിന്റെ ഭീഷണിയില്‍ നിന്നിരുന്നത്. ഈ മേഖലകളിലൂടെയുള്ള റെയില്‍വേ, വ്യോമ ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. കര തൊടുന്നതോടെ 180 കീലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com