വ്യോമസേന വിമാനാപകടം: മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മൃതദേഹം കണ്ടെത്തി, ബ്ലാക് ബോക്‌സും കണ്ടെടുത്തു

അരുണാചല്‍പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെയും മൃതദേഹം കണ്ടെത്തി
വ്യോമസേന വിമാനാപകടം: മലയാളികള്‍ ഉള്‍പ്പെടെ 13 പേരുടെ മൃതദേഹം കണ്ടെത്തി, ബ്ലാക് ബോക്‌സും കണ്ടെടുത്തു

ന്യൂഡല്‍ഹി : അരുണാചല്‍പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെയും മൃതദേഹം കണ്ടെത്തി. വ്യോമസേനയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്റെ ബ്ലാക് ബോക്‌സും കണ്ടെത്തിയിട്ടുണ്ട്. 

എയര്‍ഫോഴ്‌സ് വിമാനം എഎന്‍ 32 തകര്‍ന്ന സ്ഥലത്ത് പരിശോധന നടത്തിയ സൈനികരടങ്ങിയ എട്ടംഗസംഘമാണ് മൃതദേഹം കണ്ടെത്തിയത്.അപകടത്തില്‍ എല്ലാവരും മരിച്ചതായി വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും കുടുംബത്തെ വ്യോമസേന അറിയിച്ചു.

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിന്‍, കൊല്ലം അഞ്ചല്‍ സ്വദേശി സാര്‍ജന്റ് അനൂപ് കുമാര്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി സ്‌ക്വാഡ്രന്‍ ലീഡര്‍ എച്ച് വിനോദ് എന്നി മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്.

ജൂണ്‍ മൂന്നിന് ഉച്ചയോടെയാണ് വ്യോമസേനയുടെ എഎന്‍ 32 വിമാനം കാണാതാകുന്നത്. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അരുണാചലിലെ സിയാംഗ് ജില്ലയിലെ പയൂം സര്‍ക്കിളില്‍ നിന്നുമാണ് കണ്ടെത്തിയത്. വിമാനത്തിന്റെ സഞ്ചാരപാതയില്‍ നിന്ന് 20 കിലോമീറ്ററോളം മാറിയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com