ഉറങ്ങിക്കിടന്ന അമ്മയുടെ അരികില്‍ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്തു; കുഞ്ഞിനെ ബാഗിലിട്ട് പോയ സ്ത്രീ സിസിടിവിയില്‍ കുടുങ്ങി 

കുഞ്ഞിനെ തട്ടികൊണ്ടുപോയതില്‍ സ്ത്രീക്കെതിരെ കേസ് ഫയല്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു
ഉറങ്ങിക്കിടന്ന അമ്മയുടെ അരികില്‍ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്തു; കുഞ്ഞിനെ ബാഗിലിട്ട് പോയ സ്ത്രീ സിസിടിവിയില്‍ കുടുങ്ങി 

മുംബൈ: അഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് തട്ടികൊണ്ടുപോയി. സെന്‍ട്രല്‍ മുംബൈയിലുള്ള നായര്‍ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കുഞ്ഞിന്റെ അമ്മ ഉറങ്ങിക്കിടക്കുമ്പോഴാണ് ഒപ്പം കിടന്നിരുന്ന കുഞ്ഞിനെ തട്ടിയെടുത്തത്. ഉറക്കമുണര്‍ന്നപ്പോള്‍ അമ്മ ബഹളമുണ്ടാക്കുകയായിരുന്നു.

ആശുപത്രി ജീവനക്കാന്‍ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീ കുഞ്ഞിനെ ബാഗിലിട്ട് പോകുന്നത് ദൃശ്യങ്ങളില്‍ കണ്ടെത്തി. എന്നാല്‍ ദൃശ്യങ്ങളില്‍ കണ്ട സ്ത്രീയെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കുഞ്ഞിനെ തട്ടികൊണ്ടുപോയതില്‍ സ്ത്രീക്കെതിരെ കേസ് ഫയല്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com