ചന്ദ്രയാന്‍-2 വൈകാന്‍ കാരണം യുപിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ വന്ന മാറ്റം: ജി മാധവന്‍ നായര്‍

ചന്ദ്രയാന്‍-2 ദൗത്യം വൈകാന്‍ കാരണം രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയസമീപനത്തില്‍ വന്ന മാറ്റമെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍
ചന്ദ്രയാന്‍-2 വൈകാന്‍ കാരണം യുപിഎ സര്‍ക്കാരിന്റെ നയങ്ങളില്‍ വന്ന മാറ്റം: ജി മാധവന്‍ നായര്‍


ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 ദൗത്യം വൈകാന്‍ കാരണം രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയസമീപനത്തില്‍ വന്ന മാറ്റമെന്ന് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. ദൗത്യം 2012ല്‍ത്തന്നെ ആരംഭിക്കാന്‍ ഇരുന്നതാണെന്നും എന്നാല്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയസമീപനങ്ങളില്‍ വന്ന മാറ്റം കാരണം വൈകുകയായിരുന്നു എന്നും ജി മാധവന്‍ നായര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദൗത്യം വൈകിയത് ഗൗരവമായ പ്രശ്‌നമല്ല. പത്തുവര്‍ഷം മുമ്പാണ് ചന്ദ്രയാന്‍-1 ദൗത്യം നടപ്പാക്കിയത്. 2012ല്‍ത്തന്നെ രണ്ടാംഘട്ടവും ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നു. പക്ഷേ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയസമീപനങ്ങളില്‍ വന്ന മാറ്റം ഇത് വൈകുന്നതിന് കാരണമാകുകയായിരുന്നു-അദ്ദേഹം പറഞ്ഞു. 

എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008ലെ ചന്ദ്രയാന്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയത് മാധവന്‍ നായര്‍ ആയിരുന്നു. 2018ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com