അനസ്തീസിയ നല്‍കിയെന്ന് കരുതി, ശസ്ത്രക്രിയ ടേബിളില്‍ യുവതിയോട് അപമര്യാദ; അറസ്റ്റ്

അനസ്തീസിയ നല്‍കിയെന്ന് കരുതിയാണ് ഇയാള്‍ പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ:  ആശുപത്രിയില്‍ ശസ്ത്രിക്രിയക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ലാബ് ടെക്‌നീഷ്യന്‍ അറസ്റ്റില്‍. പെരുങ്കുടി അപ്പോളോ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ ജി ദില്ലി ബാബുവാണ് അറസ്റ്റിലായത്. ബംഗളരൂവില്‍ ഐടി ജീവനക്കാരിയാണ് പരാതിക്കാരി.

ഓപ്പറേഷന്‍ തീയേറ്ററിലെ കിടക്കയില്‍ ശസ്ത്രക്രിയ്ക്കായി കാത്തിരിക്കുന്നതിനിടെ, ബാബു മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണ് പരാതി. അനസ്തീസിയ നല്‍കിയെന്ന് കരുതിയാണ് ഇയാള്‍ പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു.

അപകടത്തില്‍ പരുക്കേറ്റ് കാല്‍മുട്ട് ശസ്ത്രക്രിയക്കായി ഈ മാസം നാലിനാണ് യുവതി ആശുപത്രിയിലെത്തിയത്. സംഭവം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. അതേസമയം അന്വേഷണം ആരംഭിച്ചിരുന്നതായും പൂര്‍ത്തിയാകും മുന്‍പെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നെന്നും ആപ്പോളോ അധികൃതര്‍ വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com