ലക്ഷ്യം 2022: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പദ്ധതികളുമായി പ്രിയങ്ക; ആഴ്ചയില്‍ രണ്ടുദിവസം താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
ലക്ഷ്യം 2022: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പദ്ധതികളുമായി പ്രിയങ്ക; ആഴ്ചയില്‍ രണ്ടുദിവസം താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 2022ലെ യുപി നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് പ്രിയങ്ക തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി കിഴക്കന്‍ യുപിയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക ആഴ്ചയില്‍ രണ്ടുദിവസം കൂടിക്കാഴ്ച നടത്തും. അടിത്തട്ടില്‍ നിന്ന് ്പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. ഡല്‍ഹിയിലായിരിക്കും കൂടിക്കാഴ്ച. 

എല്ലാ ആഴ്ചയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ ഒരു മണിവരെ താഴെത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി  പ്രിയങ്ക കൂടിക്കാഴ്ച നടത്തും. ഔദ്യോഗിക അനുമതി കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രിയങ്കയെ കാണാന്‍ സാധിക്കും. 

സംസ്ഥാനത്ത് സ്ഥിരം സന്ദര്‍ശനം നടത്തി പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും പ്രിയങ്ക തീരുമാനിച്ചിട്ടുണ്ട്. എന്തൊക്കെ കാരണങ്ങളാണ് കോണ്‍ഗ്രസിന്റെ പതനത്തിലേക്ക് നയിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പഠിക്കും. ഇതിനോടകംതന്നെ പ്രിയങ്ക പ്രവര്‍ത്തകരുമായി രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 

യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ റായ്ബറേലി സന്ദര്‍ശനത്തിലും പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. റായ്ബറേലിയും അമേത്തിയും ഉള്‍പ്പെടെയുള്ള യുപിയിലെ പ്രധാന മണ്ഡലങ്ങളിലെല്ലാം പ്രിയങ്ക പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ റായ്ബറേലി ഒഴിച്ചുള്ള എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ദയനീയമായി പരാജപ്പെടുകയാണുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com