'ഡോക്ടറെ എന്നെ രക്ഷിക്കണേ, വയറുവേദന സഹിക്കാന്‍ വയ്യ'; രോഗിയുടെ വയറ്റില്‍ നിന്നും താക്കോല്‍, നാണയങ്ങള്‍, ഉള്‍പ്പെടെ കണ്ടെടുത്തത് 80 സാധനങ്ങള്‍; അമ്പരപ്പ്

വയറ്റില്‍ താക്കോല്‍, കീ ചെയിന്‍, നാണയങ്ങള്‍ തുടങ്ങി 80 സാധനങ്ങളാണ് രോഗിയുടെ എക്‌സറെയില്‍ കണ്ടെത്തിയത്
'ഡോക്ടറെ എന്നെ രക്ഷിക്കണേ, വയറുവേദന സഹിക്കാന്‍ വയ്യ'; രോഗിയുടെ വയറ്റില്‍ നിന്നും താക്കോല്‍, നാണയങ്ങള്‍, ഉള്‍പ്പെടെ കണ്ടെടുത്തത് 80 സാധനങ്ങള്‍; അമ്പരപ്പ്

ഉദയ്പൂര്‍: വയറുവേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ എക്‌സറേ കണ്ടപ്പോള്‍ ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി. വയറ്റില്‍ താക്കോല്‍, കീ ചെയിന്‍, നാണയങ്ങള്‍ തുടങ്ങി 80 സാധനങ്ങളാണ് രോഗിയുടെ എക്‌സറെയില്‍ കണ്ടെത്തിയത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം.

കഠിനമായ വയറുവേദനെയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയോട് എക്‌സറേ എടുക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. യുവാവിന്റെ എക്‌സറെ ഫലത്തിലാണ് ഇത്രയും സാധനങ്ങള്‍ കണ്ടെത്തിയത്്. എന്നാല്‍ ഇത്രയും സാധനങ്ങള്‍ രോഗിയുടെ വയറ്റില്‍ എങ്ങനെയെത്തിയെന്ന കാര്യത്തില്‍ അദ്ദേഹത്തിനും അറിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കടുത്തവേദനയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ രോഗിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസത്രക്രിയക്കിടെ 80 സാധനങ്ങളാണ് രോഗിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. താക്കോല്‍, സ്വര്‍ണാഭരണങ്ങള്‍, നാണയങ്ങള്‍, നഖങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ നഗരത്തില്‍ മറ്റൊരു ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് എത്തിയ യുവാവിന്റെ വയറ്റില്‍നിന്ന് 116 ആണികള്‍ നീക്കം ചെയ്തിരുന്നു. രാജസ്ഥാനിലെ ബുണ്ഡി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 42കാരന്റെ വയറ്റില്‍നിന്നും 6.5 സെന്റീമീറ്റര്‍ വലിപ്പമുള്ള ആണികള്‍ നീക്കം ചെയ്തത്. ഒന്നര മണിക്കൂര്‍ സമയം ചെലവിട്ടാണ് ആണികള്‍ നീക്കം ചെയ്തതെന്ന് ആശുപത്രിയിലെ സര്‍ജന്‍ ഡോ. അനില്‍ സയ്‌നി പറഞ്ഞു. 

കഠിനമായ വയറ് വേദനയെ തുടര്‍ന്നാണ് ബോലാ ശങ്കര്‍ എന്നയാള്‍ ആശുപത്രിയില്‍ എത്തിയത്. പരിശോധനയ്ക്ക് ശേഷം വയറിന്റെ എക്‌സറേ എടുക്കാന്‍ ആവശ്യപ്പെട്ട പ്രകാരം ശങ്കര്‍ എക്‌സറേ റിപ്പോര്‍ട്ടുമായെത്തി. എന്നാല്‍ എക്‌സറേ റിപ്പോര്‍ട്ട് വളരെ സങ്കീര്‍ണ്ണമായിരുന്നു. തുടര്‍ന്ന്       
വിദഗ്ധ പരിശോധനയ്ക്കായി സിടി സ്‌കാനിങ്ങിന് നിര്‍ദ്ദേശിക്കുകയും ശങ്കര്‍ റിപ്പോര്‍ട്ടുമായി ഡോക്ടര്‍മാരെ സമീപിക്കുകയും ചെയ്തു. സിടി സ്‌കാനിങ്ങിലാണ് ശങ്കറിന്റെ വയറ്റിനുള്ളില്‍ കുടുങ്ങി കിടക്കുന്ന ആണികള്‍ കണ്ടെത്തിയത്. ശേഷം ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കുകയും തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുകയും ചെയ്തു. 

ശസ്ത്രക്രിയയ്ക്ക് ശേഷം ശങ്കറിന്റെ നില മെച്ചപ്പെട്ടുവരുകയാണ്.  ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള കാര്യങ്ങളൊക്കെ ഓര്‍മ്മിക്കാനാകുന്നുണ്ട്. എന്നാല്‍ എങ്ങനെയാണ് ഇത്രയും ആണികള്‍ വയറ്റിനുള്ളില്‍ എത്തിയതെന്ന് മാത്രം ശങ്കറിന് വിശദീകരിക്കാന്‍ കഴിയുന്നില്ലെന്നും ഡോ. അനില്‍ പറഞ്ഞു. തോട്ടക്കാരനായി ജോലി ചെയ്യുന്ന ശങ്കറിന്റെ വയറ്റില്‍ എങ്ങനെ ഇത്രയും ആണികള്‍ എത്തിയതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തിനും അറിവില്ലെന്നും ഡോ. അനില്‍ കൂട്ടിച്ചേര്‍ത്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com