പ്രജ്ഞയുടെ പേരിനെ ചൊല്ലി തര്‍ക്കം; പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളന ദിനത്തില്‍ പ്രതിപക്ഷ ബഹളം.  ഭോപ്പാലില്‍ നിന്നുള്ള എംപി പ്രജ്ഞ സിങ് താക്കൂറിന്റെ പേരിനെ ചൊല്ലിയായിരുന്നു തര്‍ക്കം
പ്രജ്ഞയുടെ പേരിനെ ചൊല്ലി തര്‍ക്കം; പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളന ദിനത്തില്‍ പ്രതിപക്ഷ ബഹളം.  ഭോപ്പാലില്‍ നിന്നുള്ള എംപി പ്രജ്ഞ സിങ് താക്കൂറിന്റെ പേരിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്രജ്ഞ പേര് മാറ്റി സത്യപ്രതിജ്ഞ ചെയ്തു എന്നാരോപിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്. ആത്മീയ ഗുരുവിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്ത് സത്യപ്രതിജ്ഞ ചെയ്ത പ്രജ്ഞയുടെ നടപടിയാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്.

പ്രതിപക്ഷ ബഹളം കനത്തതോടെ അത് തന്റെ പൂര്‍ണനാമമാണ് എന്ന വാദവുമായി പ്രജ്ഞ രംഗത്തെത്തി. സത്യപ്രതിജ്ഞയ്ക്ക് വേണ്ടി പൂരിപ്പിച്ചു നല്‍കിയ അപേക്ഷ ഫോറത്തിലും താന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രജ്ഞ പറഞ്ഞു. 

പൂര്‍ണ ചെത്‌നാനന്ദ് അവ്‌ദേശാനന്ദ് ഗിരി എന്ന ആത്മീയ ഗുരുവന്റെ പേരാണ് പ്രജ്ഞ തന്റെ പേരിനൊപ്പം ചേര്‍ത്തത്. ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം. 

പ്രതിപക്ഷ ബഹളം കനത്തതോടെ,സഭാംഗത്തിന്റെ വോട്ടര്‍ ഐഡി കാര്‍ഡില്‍ രേഖപ്പെടുത്തിയ പേരില്‍ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുള്ളുവെന്ന് പ്രോ ടേം സ്പീക്കര്‍ വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി. 

സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ താക്കൂര്‍, ഭാരത് മാതാ കി ജയ് മുദ്രാവാക്യം മുഴക്കിയാണ് അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങിനെ തോല്‍പ്പിച്ചാണ് മാലേഗാവ് സ്‌ഫോടന കേസ് പ്രതിയായ പ്രജ്ഞ സിങ് താക്കൂര്‍ ലോക്‌സഭയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com