മമത അയയുന്നു, ഡോക്ടര്‍മാരുമായി മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച

സമരം ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ചര്‍ച്ച മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വേണമന്ന, ഡോക്ടര്‍മാരുടെ ആവശ്യത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജി വഴങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത: സമരം ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ചര്‍ച്ച മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വേണമന്ന, ഡോക്ടര്‍മാരുടെ ആവശ്യത്തിന് മുഖ്യമന്ത്രി മമത ബാനര്‍ജി വഴങ്ങി. സെക്രട്ടേറിയറ്റിനോടു ചേര്‍ന്നുള്ള ഓഡിറ്റോറിയത്തിലാണ് ചര്‍ച്ച.

ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്താമെന്ന് മമത നേരത്തെ സമ്മതിച്ചിരുന്നെങ്കിലും മാധ്യമങ്ങളെ അനുവദിക്കണമെന്ന ആവശ്യം തള്ളിയിരുന്നു. എന്നാല്‍  മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വേണം ചര്‍ച്ച എന്ന ആവശ്യത്തില്‍ ഡോക്ടര്‍മാര്‍ ഉറച്ചുനിന്നു. ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കിയതായി, ചര്‍ച്ചയ്ക്കു തൊട്ടുമുമ്പായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മാധ്യമങ്ങളെ അനുവദിക്കാന്‍ തീരുമാനമായതോടെ മമതുയം ഡോക്ടര്‍മാരുമായി നടക്കുന്ന ചര്‍ച്ച തത്സമയം ചാനലുകള്‍ സംപ്രേഷണം ചെയ്യാന്‍ വഴിയൊരുങ്ങി. നേരത്തെ സമരം ചെയ്യുന്ന ഡോക്ടര്‍മാരോടു ചര്‍ച്ച പോലുമില്ലെന്ന് നിലപാടെടുത്ത മമത ബാനര്‍ജി അയയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്‍ആര്‍എസ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കു രോഗിയുടെ ബന്ധുക്കളില്‍നിന്നു മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഡോക്ടര്‍മാരുടെ ജോലിസ്ഥലത്തെ സുരക്ഷ എന്ന വിഷയം മുന്‍നിര്‍ത്തി സമരം രാജ്യവ്യാപകമായി പടരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com