ഇനിമുതല്‍ യോഗിയുടെ പ്രസംഗങ്ങളും സര്‍ക്കാര്‍ പത്രക്കുറിപ്പുകളും സംസ്‌കൃതത്തിലും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും പ്രസിദ്ധീകരിക്കാന്‍ തീരുമാനം
ഇനിമുതല്‍ യോഗിയുടെ പ്രസംഗങ്ങളും സര്‍ക്കാര്‍ പത്രക്കുറിപ്പുകളും സംസ്‌കൃതത്തിലും

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും പ്രസിദ്ധീകരിക്കാന്‍ തീരുമാനം. നേരത്തെ ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും ഉറുദുവിലും മാത്രമായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. 

സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. സംസ്‌കൃതത്തിലുള്ള ആദ്യ പത്രക്കുറിപ്പ് തിങ്കളാഴ്ച പുറത്തിറക്കി. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങളും ആദിത്യനാഥിന്റെ പ്രസംഗങ്ങളും സംസ്‌കൃതത്തില്‍ പ്രസിദ്ധീകരിക്കും. 

മുഖ്യമന്ത്രിയുടെ പ്രസംഗങ്ങള്‍ സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റാന്‍ ലഖ്‌നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സാന്‍സ്‌ക്രിറ്റ് സന്‍സ്താന്‍ എന്ന സംഘടനയെ ചുമതലപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ നീതി ആയോഗ് യോഗത്തില്‍ ആദിത്യനാഥ് നടത്തിയ പ്രസംഗമാണ് ആദ്യമായി സംസ്‌കൃതത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത്. 

ഇന്ത്യയുടെ ഡിഎന്‍എയില്‍ അലിഞ്ഞതാണ് സംസ്‌കൃതമെന്നും എന്നാല്‍ ഇപ്പോഴത് പുരോഹിതരുടെ ജോലിക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. നിലവില്‍ ഉത്തര്‍പ്രദേശില്‍ സംസ്‌കൃതത്തില്‍ പ്രസിദ്ധീകരിക്കുന്ന ഇരുപത്തിയഞ്ച് പ്രസിദ്ധീകരണങ്ങളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com