പ്രണയം തകര്‍ന്നു, 20 കാരന്‍ ഫേയ്‌സ്ബുക് ലൈവില്‍ തൂങ്ങിമരിച്ചു; ആത്മഹത്യ ലൈവ് നീണ്ടത് രണ്ട് മണിക്കൂര്‍

മുന്‍ കാമുകിയുമായി വഴക്കിട്ടതിന് ശേഷമാണ് ജീവനൊടുക്കിയത്
പ്രണയം തകര്‍ന്നു, 20 കാരന്‍ ഫേയ്‌സ്ബുക് ലൈവില്‍ തൂങ്ങിമരിച്ചു; ആത്മഹത്യ ലൈവ് നീണ്ടത് രണ്ട് മണിക്കൂര്‍

അല്‍വാര്‍; പ്രണയം തകര്‍ന്നതിന്റെ നിരാശയില്‍ ഫേയ്‌സ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ചെയ്ത് 20കാരന്‍. അല്‍വാറിലെ ബെഹ്‌റോറിലുള്ള നിര്‍മല്‍ കുമാവത്താണ് രണ്ട് മണിക്കൂറോളം ഫേയ്‌സ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ചെയ്തത്. മുന്‍ കാമുകിയുമായി വഴക്കിട്ടതിന് ശേഷമാണ് ജീവനൊടുക്കിയത്. കാമുകിയെ തീവ്രമായി സ്‌നേഹിക്കുന്നു എന്നും അവള്‍ക്കായി മരിക്കാന്‍ പോലും തയാറാണെന്നും ലൈവില്‍ പറഞ്ഞു. 

തിങ്കളാഴ്ച രാത്രിയാണ് നിര്‍മല്‍ ഫേയ്‌സ്ബുക് ലൈവില്‍ വരുന്നത്. ആദ്യം പ്രണയത്തിലെ ചതിയെക്കുറിച്ചാണ് സംസിരിച്ചത് അതിന് ശേഷം ഉറക്കഗുളിക കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു. അപ്പോഴും ആളുകള്‍ ഇത് നോക്കിയിരിക്കുന്നുണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ നേരമെടുത്തായിരുന്നു നിര്‍മലിന്റെ ആത്മഹത്യ. പ്രണയത്തെക്കുറിച്ച് നീണ്ട നേരം സംസാരിച്ചശേഷം താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് നിര്‍മല്‍ പറഞ്ഞു. 

നിരവധി പേര്‍ ഫേയ്‌സ്ബുക്ക് ലൈവിന് കരയുന്ന ഇമോജികളും കമന്റുകളും ചെയ്തിരുന്നെങ്കിലും ആരും നിര്‍മലിനെ തടയാന്‍ ശ്രമിച്ചില്ല. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നിര്‍മല്‍ മരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com