മാജിക് പാളി; ഹൂഗ്ലി നദിയില്‍ കാണാതായ യുവമാന്ത്രികന്‍ മരിച്ചതായി സംശയം

ലാഹിരിയെ ബോട്ടില്‍ നദീ മധ്യത്തിലെത്തിച്ച ശേഷം കൈകാലുകള്‍ ചങ്ങല ഉപയോഗിച്ചു പൂട്ടി.തുടര്‍ന്ന് ഹൗറ പാലത്തില്‍നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണു നദിയിലേക്ക് ഇറക്കിയത്.
മാജിക് പാളി; ഹൂഗ്ലി നദിയില്‍ കാണാതായ യുവമാന്ത്രികന്‍ മരിച്ചതായി സംശയം

കൊല്‍ക്കത്ത: പ്രശസ്തനായ ഹംഗേറിയന്‍ ജാലവിദ്യക്കാന്‍ ഹാരി ഹൗഡിനിയെ അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹൂബ്ലി നദിയില്‍ കാണാതായ യുവമാന്ത്രികന്‍ ചഞ്ചല്‍ ലാഹിരിക്കു (40) വേണ്ടി തിരച്ചില്‍ തുടരുന്നു. 

100 വര്‍ഷം മുന്‍പ് അമേരിക്കന്‍ മജീഷ്യന്‍ ഹാരി ഹൗഡിനി പ്രശസ്തമാക്കിയ സാഹസിക ഇനം അനുകരിക്കുന്നതിനിടെയാണ് മാന്‍ഡ്രേക്ക് എന്നറിയപ്പെടുന്ന യുവാവ് അപകടത്തില്‍പെട്ടത്. മാന്ത്രികനെ കൈകാലുകള്‍ കെട്ടി ബന്ധനസ്ഥനാക്കി വെള്ളത്തിലാഴ്ത്തുന്നതും നിമിഷങ്ങള്‍ക്കകം പൂട്ടെല്ലാം പൊളിച്ച് അദ്ദേഹം രക്ഷപ്പെടുന്നതാണു മാജിക്. 2013 ലും ഹൂബ്ലി നദിയില്‍ ലാഹിരി ഇതേ ഇനം അവതരിപ്പിച്ചെങ്കിലും രക്ഷപ്പെടുന്ന സൂത്രവിദ്യ കാഴ്ചക്കാര്‍ മനസിലാക്കിയതോടെ നമ്പര്‍ പൊളിഞ്ഞു. 

ഞായറാഴ്ച ഉച്ചയ്ക്ക് ഒട്ടേറെപ്പേരെ സാക്ഷിയാക്കിയായിരുന്നു പ്രകടനം. ലാഹിരിയെ ബോട്ടില്‍ നദീ മധ്യത്തിലെത്തിച്ച ശേഷം കൈകാലുകള്‍ ചങ്ങല ഉപയോഗിച്ചു പൂട്ടി.തുടര്‍ന്ന് ഹൗറ പാലത്തില്‍നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണു നദിയിലേക്ക് ഇറക്കിയത്. 10 മിനിറ്റിനു ശേഷവും മജീഷ്യന്‍ വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു വരാഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി.

ഇവരാണു പൊലീസിനെ വിവരമറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും ദുരന്തനിവാരണ വിഭാഗവും തിരച്ചില്‍ ആരംഭിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍ ആളെ കണ്ടെത്താനായില്ല.മാജിക് നടത്തുന്നതിനു പൊലീസില്‍ നിന്നും കൊല്‍ക്കത്ത പോര്‍ട് ട്രസ്റ്റില്‍ നിന്നും ലാഹിരി അനുമതി നേടിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com