റോഡില്‍ മാലിന്യം ഉപേക്ഷിച്ചു: അയല്‍ക്കാരന്‍ യുവാവിനെ കുത്തിക്കൊന്നു

ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചാണ് ഓംകാര്‍ മരിച്ചത്.
റോഡില്‍ മാലിന്യം ഉപേക്ഷിച്ചു: അയല്‍ക്കാരന്‍ യുവാവിനെ കുത്തിക്കൊന്നു

മുംബൈ: റോഡില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് യുവാവിനെ അയല്‍ക്കാരന്‍ കുത്തിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ മഹാഗണ്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 

ഓംകാര്‍ എന്ന റിഷഭ് നര്‍വാഡേ (22) ആണ് അയല്‍ക്കാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് മനോജ് ഭര്‍വാഡേ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഓംകാറും മനോജും ചേര്‍ന്ന് റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് ഗജ്‌നാന്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ മൂവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഗജ്‌നാന്‍ കൂര്‍ത്ത അഗ്രമുള്ള അയുധം ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു. 

ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചാണ് ഓംകാര്‍ മരിച്ചത്. സംഭവത്തെതുടര്‍ന്ന് ഗ്രാമവാസികളെല്ലാം ആകെ ഭയന്നിരിക്കുകയാണെന്ന് മഹാഗണ്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ദാമോദര്‍ റാത്തോഡ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com