സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല; സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ലയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.
സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല; സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ളയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എന്‍ഡിഎയ്ക്ക് സഭയില്‍ വ്യക്തമായ മേല്‍ക്കൈയുള്ളതിന്റെ പശ്ചാതലത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. 

കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേചാവ് അധീര്‍ ദഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടുകൂടി സ്പീക്കര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ ബിര്‍ലയെ തെരഞ്ഞെടുക്കുന്ന കാര്യം ഉറപ്പായി. സഭയില്‍ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമാണുള്ളത്. നേരത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെഡിയും ഉള്‍പ്പെടെ പത്തു പാര്‍ട്ടികള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ,

ശിവസേന, അകാലി ദള്‍, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, മിസോ നാഷണല്‍ ഫ്രണ്ട്, ലോക്ജനശക്തി പാര്‍ട്ടി, ജെഡിയു, എഐഎഡിഎംകെ, അപ്‌നാദള്‍ എന്നീ കക്ഷികളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെഡിയും എന്‍ഡിഎ സഖ്യത്തിലില്ല. കേന്ദ്രവുമായി നല്ല ബന്ധത്തില്‍ പോകണമെന്ന പാര്‍ട്ടിയുടെ നയത്തിന്റെ ഭാഗമയാണ് പിന്തുണ പ്രഖ്യാപിച്ചതെന്ന് ബിജെഡി ലോക്‌സഭ കക്ഷി നേതാവ് പിനാകി മിശ്ര പറഞ്ഞു. ലോക്‌സഭയില്‍ വ്യക്തായ ഭൂരിപക്ഷമുണ്ടായിട്ടും പിന്തുണയ്ക്ക് വേണ്ടി ബിജെപി തങ്ങളെ സമീപിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. 352പേരാണ് സഭയില്‍ എന്‍ഡിഎ അംഗങ്ങളായുള്ളത്. ബിജെപിക്ക് മാത്രം 303 അംഗങ്ങളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com