'അടിവസ്ത്ര ബൊമ്മെകള്‍ സ്ത്രീത്വത്തിന് അപമാനം' ; ഉടന്‍ നീക്കം ചെയ്യണമെന്ന് ശിവസേന

മരക്കൊമ്പുകളില്‍ അടിവസ്ത്രമിട്ട് ബൊമ്മകള്‍ തൂങ്ങിക്കിടക്കുന്നത് സ്ത്രീത്വത്തിന് തന്നെ അപമാനമാണ്
'അടിവസ്ത്ര ബൊമ്മെകള്‍ സ്ത്രീത്വത്തിന് അപമാനം' ; ഉടന്‍ നീക്കം ചെയ്യണമെന്ന് ശിവസേന


മുംബൈ: നഗരത്തില്‍ അനധികൃതമായി പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തി. ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടാണ് ശിവസേന ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ശിവസേന കോര്‍പ്പറേഷന്‍ കൗണ്‍സിലറും ബിഎംസി ലോ കമ്മറ്റി ചെയര്‍പേഴ്‌സണുമായ ശീതള്‍ മാത്രെയാണ് അടിവസ്ത്ര ബൊമ്മെകള്‍ക്കെതിരെ രംഗത്തുവന്നിട്ടുള്ളത്. ഇത്തരത്തിലുള്ള അനധികൃത അടിവസ്ത്ര ബൊമ്മകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരേ 15 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെടുക്കണമെന്ന് ശീതള്‍ മാത്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

'കഴിഞ്ഞ ആറ് വര്‍ഷമായി ഈ നിര്‍ദേശം കമ്മറ്റിക്ക് മുമ്പാകെ വരുന്നു. മാന്യമായ രീതിയില്‍ ഈ ബൊമ്മകല്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. അതല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്,' ശീതള്‍ മാത്രെ പറഞ്ഞു.

'മരക്കൊമ്പുകളില്‍ അടിവസ്ത്രമിട്ട് ബൊമ്മകള്‍ തൂങ്ങിക്കിടക്കുന്നത് സ്ത്രീത്വത്തിന് തന്നെ അപമാനമാണ്. ഇത്തരത്തില്‍ അടിവസ്ത്രങ്ങളീടീപ്പിച്ച് ബൊമ്മകളെ പ്രദര്‍ശിപ്പിക്കേണ്ട കാര്യമേയില്ല, സ്ത്രീകള്‍ക്കറിയാം ഇതെവിടെ കിട്ടുമെന്ന്. മാത്രെ കൂട്ടിച്ചേര്‍ത്തു.

2013 ല്‍ ശിവസേന കൗണ്‍സിലര്‍ റിതു താഡ്‌വെയും അടിവസ്ത്ര ബൊമ്മെകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഷോപ്പുകളിലെ അടിവസ്ത്ര ബൊമ്മെകള്‍ നീക്കം ചെയ്യണമെന്നായിരുന്നു റിതു ആവശ്യപ്പെട്ടത്. മഹാരാഷ്ട്ര മുനിസിപ്പല്‍ നിയമത്തില്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ അധികാരം ഇല്ലെന്നായിരുന്നു അധികൃതര്‍ മറുപടി നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com