കാറിന്റെ ചില്ല് തകർത്തു, വലിച്ചിറക്കി മർദ്ദിച്ചു; നിസ്സഹായാവസ്ഥ വിവരിച്ച് മി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്സ്, പൊലീസിന് വിമർശനം (വിഡിയോ)

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രവും പുറത്ത്‌ 
കാറിന്റെ ചില്ല് തകർത്തു, വലിച്ചിറക്കി മർദ്ദിച്ചു; നിസ്സഹായാവസ്ഥ വിവരിച്ച് മി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്സ്, പൊലീസിന് വിമർശനം (വിഡിയോ)

കോ​ൽ​ക്ക​ത്ത: മുൻ മി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്സും മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​രാ​ർ​ഥി​യു​മാ​യ മോഡൽ ഉ​ഷോ​ഷി സെ​ൻ​ഗു​പ്ത​യ്ക്കു നേ​രെ ആക്രമണം. ഊബർ കാറിൽ സഞ്ചരിക്കവെ ഒരു സംഘം ചെറുപ്പക്കാരാണ് ഉ​ഷോ​ഷിക്ക് നേരെ ആക്രമണം നടത്തിയത്. ഡ്രൈവരെ മര്‍ദ്ദിച്ച സംഘം കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ഉഷോഷിയെ പുറത്തേക്ക് വലിച്ചിറക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രവും ഉഷോഷി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുമുണ്ട്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ രാ​ത്രി 11.40-ഓ​ടെ ബൈ​ക്കി​ൽ എ​ത്തി​യ ഒ​രു സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രുന്നെന്നാണ് ഉഷോഷി പറയുന്നത്. "ആക്രമണത്തിനിടെ സ​മീ​പ​ത്തെ പൊ​ലീ​സ് പോ​സ്റ്റി​ലെ​ത്തി പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഇ​തു ത​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യ​ല്ലെ​ന്നാ​യി​രു​ന്നു മറുപടി. ‌ഇതോടെ ഞാൻ അവരോട് യാചിക്കാൻ തുടങ്ങി. ഒടുവിൽ പൊ​ലീ​സ് എ​ത്തി​യ​പ്പോ​ൾ അ​വ​രെ ത​ള്ളി​മാ​റ്റി അ​ക്ര​മി​സം​ഘം അവിടെനിന്ന് പോയി. അ​ടു​ത്ത ദി​വ​സം പ​രാ​തി ന​ൽ​കാ​മെ​ന്നു നി​ശ്ച​യി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ ഇ​റ​ക്കു​ന്ന​തി​നാ​യി വാ​ഹ​നം എടുത്തു. പക്ഷെ അവിടെയും അക്രമികൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. കാറിന് നേരെ കല്ലെറിഞ്ഞ ഇവർ എന്നെ പുറത്തേക്ക് വലിച്ചിറക്കി ഫോ​ണ്‍ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. എന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി. ഇതോടെ അവർ വീണ്ടും പിൻവാങ്ങി".

‌"വീ​ടി​നു തൊ​ട്ട​ടു​ത്തു നടന്നതുകൊണ്ടുതന്നെ ഞാൻ എന്റെ അച്ഛനെയും സഹോദരിയേയും വിളിച്ചുവരുത്തി. അവരോടൊപ്പം ചാ​രു മാ​ർ​ക്ക​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പരാതി നൽകാനെത്തി. ആ​ദ്യ​സം​ഭ​വം ന​ട​ന്ന​ത് ഭ​വാ​നി​പോ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ അ​വി​ടെ പ​രാ​തി ന​ൽ​കാ​നാമ് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടത്. ബ​ഹ​ളം​വ​ച്ചതോടെയാണ് പരാതി സ്വീകരിക്കാൻ സമ്മതിച്ചത്. എന്നാൽ ഊബർ ഡ്രൈവറുടെ പരാതി സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഒരേ സംഭവത്തിൽ രണ്ട് എഫ്ഐആർ സ്വീകരിക്കില്ലെന്നാണ് പൊലീസ് പറഞ്ഞത്",ഉഷോഷി ഫേസ്ബുക്കില്‍ കുറിച്ചു. 

താന്‍ ഈ നഗരത്തെയും രാജ്യത്തെയും ആണ് പ്രതിനിധീകരിക്കുന്നതെന്നും ഇത്തരം സാഹചര്യത്തില്‍ ജീവിക്കാന്‍ പേടിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുമാണ് താന്‍ നില്‍ക്കുന്നതെന്നും ഉഷോഷി കുറിച്ചു.

ഉഷോഷി ഫേസ്ബുക്കിൽ‌ പങ്കുവച്ച കുറിപ്പ് വൈറലായതോടെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഇതിനോടകം ഏഴ് പേരെ അറ‌സ്റ്റ് ചെയ്തെന്നും പ​രാ​തി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​നു ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും ട്വിറ്ററിൽ പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com