ജാതി പറഞ്ഞ് അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ആക്ഷേപിച്ചു; നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരുടെ കൂട്ടരാജി

ഒരു മുറിയില്‍ അസിസ്റ്റന്റ് പ്രൊഫസറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെക്കുകയും നാല് മണിക്കൂറുകളോളും അസഭ്യം പറയുകയായിരുന്നു
ജാതി പറഞ്ഞ് അധ്യാപികയെ വിദ്യാര്‍ത്ഥികള്‍ ആക്ഷേപിച്ചു; നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരുടെ കൂട്ടരാജി

കൊല്‍ക്കത്ത; അധ്യാപികയെ മണിക്കൂറുകളോളും തടഞ്ഞു നിര്‍ത്തി ആക്ഷേപിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകരുടെ കൂട്ടരാജി. കൊല്‍ക്കത്തയിലെ രബീന്ദ്ര ഭാരതി യൂണിവേഴ്‌സിറ്റിയിലെ അഞ്ച് പ്രൊഫസര്‍മാരാണ് രാജിവെച്ചത്. സര്‍കലാശാലയിലെ ഭൂമിശാസ്ത്ര അധ്യാപികയ്ക്കാണ് നിറത്തിന്റേയും ജാതിയുടേയും പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപമാനം നേരിടേണ്ടിവന്നത്. 

ഒരു മുറിയില്‍ അസിസ്റ്റന്റ് പ്രൊഫസറെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെക്കുകയും നാല് മണിക്കൂറുകളോളും അസഭ്യം പറയുകയായിരുന്നു. സംഭവത്തില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കെതിരേ അധ്യാപിക പരാതി നല്‍കിയെങ്കിലും നടപടി എടുക്കാന്‍ അധികൃതര്‍ തയാറായില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ് യൂണിവേഴ്‌സിറ്റ് ഭരിക്കുന്നത്. എന്നാല്‍ അധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തത് എന്നാണ് സംഘടനയുടെ ആരോപണം. 

വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ രാജി നല്‍കിയത്. എന്നാല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സഭ്യസാജി ഭാസുറേ ചൗധരി രാജി സ്വീകരിച്ചിട്ടില്ല. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ മേധാവിമാരാണ് രാജി പ്രഖ്യാപിച്ചത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി യൂണിവേഴ്‌സിറ്റി കാമ്പസ് സന്ദര്‍ശിച്ച് വിസിയുമായും രാജി നല്‍കിയ അധ്യാപകരുമായും സംസാരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ അധ്യാപികയെ ഉപദ്രവിച്ചിട്ടില്ലെന്നും മാര്‍ക്ക് കുറഞ്ഞത് എന്താണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com