തിമിംഗലം ഛര്‍ദ്ദിച്ച 1.7 കോടിയുടെ ആമ്പര്‍ഗ്രീസ് വില്‍ക്കാനെത്തിയവര്‍ അറസ്റ്റില്‍

വിലപിടിപ്പുള്ള ആമ്പര്‍ഗ്രീസ് ലഭിക്കാനായി ചിലര്‍ തിമിംഗലത്തെ വേട്ടായാടി കൊല്ലാറുമുണ്ട്.
തിമിംഗലം ഛര്‍ദ്ദിച്ച 1.7 കോടിയുടെ ആമ്പര്‍ഗ്രീസ് വില്‍ക്കാനെത്തിയവര്‍ അറസ്റ്റില്‍

മുംബൈ: തിമിംഗലം ഛര്‍ദിച്ചപ്പോള്‍ കിട്ടിയ 1.3 കിലോ ആമ്പര്‍ഗ്രിസ് വില്‍ക്കാനെത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. 1.70 കോടി വില മതിക്കുന്ന ആമ്പര്‍ഗ്രീസ് ആയിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നത്. മുംബൈയിലാണ് സംഭവം. 

വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലമതിക്കുന്ന ആമ്പര്‍ഗ്രിസ് എന്ന വസ്തുവാണ് തിമിംഗലം ഛര്‍ദിച്ചത്. സ്‌പേം തിമിംഗലങ്ങളുടെ വയറ്റിലുണ്ടാകുന്ന തവിട്ടുനിറമുള്ള മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. മെഴുക് പോലിരിക്കുന്ന ഈ വസ്തു തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ച് കളയാറുണ്ട്. 

തിമിംഗലം ഛര്‍ദ്ദിക്കുന്ന ഈ വസ്തു തീരത്തടിയാറുമുണ്ട്.  വിലയേറിയ പെര്‍ഫ്യൂമുകളുടെ ഒരു ഘടകവസ്തുവാണിത്. വിലപിടിപ്പുള്ള ആമ്പര്‍ഗ്രീസ് ലഭിക്കാനായി ചിലര്‍ തിമിംഗലത്തെ വേട്ടായാടി കൊല്ലാറുമുണ്ട്. സാധരണക്കാര്‍ക്ക് ഈ വസ്തു കണ്ടാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. 

ആമ്പര്‍ഗ്രിസ്
ആമ്പര്‍ഗ്രിസ്

രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത നീക്കത്തിലാണ് വിദ്യാവിഹാറിലെ കാമാ ലെയ്‌നില്‍ നിന്ന് ശനിയാഴ്ച 53കാരനായ രാഹുല്‍ ദുപാരെ എന്നയാളെയും 44കാരനായ അഖിലേഷ്‌കുമാര്‍ സിങ്ങിനെയും അറസ്റ്റ് ചെയ്തത്. 

1.7 കോടി രൂപ വിലമതിക്കുന്ന 1.3 കിലോ ആമ്പര്‍ഗ്രിസ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തായി പോലീസ് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഇയാള്‍ക്കെതിരെ കേസ് എടുത്തു. തിമിംഗലത്തെ കൊലപ്പെടുത്തിയ ശേഷമാണോ ഇവര്‍ ആമ്പര്‍ഗ്രീസ് കൈക്കലാക്കിയതെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com