പത്ത് മിനിറ്റ് വൈകി ക്ലാസിലെത്തി; വിദ്യാര്‍ത്ഥികളെ കുനിച്ച് നിര്‍ത്തി വടി കൊണ്ട് തല്ലി അധ്യാപകന്‍, ക്രൂരത (വീഡിയോ)

ക്ലാസില്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു
പത്ത് മിനിറ്റ് വൈകി ക്ലാസിലെത്തി; വിദ്യാര്‍ത്ഥികളെ കുനിച്ച് നിര്‍ത്തി വടി കൊണ്ട് തല്ലി അധ്യാപകന്‍, ക്രൂരത (വീഡിയോ)

ശ്രീനഗര്‍:  ക്ലാസില്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.ജമ്മുകശ്മീരിലെ ദോഡയിലെ ഗുജ്ജര്‍ ബേക്കര്‍വാള്‍ ബോയ്‌സ് ഹോസ്റ്റലിലെ 6,7,8,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. 

വിദ്യാര്‍ത്ഥികളെ കുനിച്ച് നിര്‍ത്തി വടികൊണ്ട് മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പത്തുമിനിറ്റ് വൈകിയതിന്റെ പേരിലാണ് മര്‍ദനം.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ചൈല്‍ഡ് ലൈന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകന്‍ കുറ്റം സമ്മതിച്ചതായും ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ചൈല്‍ഡ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ മീനാക്ഷി റെയ്‌ന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com