ബംഗാളില്‍ സംഘര്‍ഷം: രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു, പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി, അടിയന്തര യോഗം വിളിച്ച്  മമത

കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള ബട്‌പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്
ബംഗാളില്‍ സംഘര്‍ഷം: രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു, പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന് ബിജെപി, അടിയന്തര യോഗം വിളിച്ച്  മമത

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ക്രമസമാധാന നില താറുമാറായി എന്ന ആരോപണം നിലനില്‍ക്കേ, ഇരുവിഭാഗങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു.സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന്റെ പിന്നിലെന്ന് ബിജെപി ആരോപിച്ചു. 

കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള ബട്‌പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.വഴിയോരക്കച്ചവടക്കാരനായ രാംബാബു ഷാ എന്നയാളും തിരിച്ചറിയാത്ത മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അടിയന്തര യോഗം വിളിച്ചു.

 പ്രദേശത്തെ ഒരു പോലീസ് സ്‌റ്റേഷന്‍ ഡിജിപി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മുന്നില്‍ സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ നാടന്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവെക്കുകയും ബോംബുകള്‍ എറിയുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേയ്ക്ക് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. 

തലയ്ക്ക് പിന്നില്‍ വെടിയേറ്റ നിലയിലാണ് സംഭവസ്ഥലത്തുനിന്ന് രാംബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഒരു പാനിപൂരി വില്‍പനക്കാരനാണ് 17 വയസ്സുകാരനായ രാംബാബു. നാലു പേരെ പരിക്കുകളോടെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ആശുപത്രിയില്‍ വെച്ചാണ് ഇതില്‍ ഒരാള്‍ മരിച്ചത്. മറ്റു മൂന്നുപേരുടെ നില ഗുരുതരമാണ്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംസ്ഥാന പോലീസ് മേധാവി, ചീഫ്‌സെക്രട്ടറി എന്നിവരടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com