വിമാനത്തില്‍ നിന്ന് യാത്ര ചെയ്യാം? പൈസയും കുറവ്; പുതിയ സീറ്റ് അവതരിപ്പിച്ചു

ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ കഴിഞ്ഞ വര്‍ഷം നടന്ന എയര്‍ക്രാഫ്റ്റ് എക്‌സ്‌പോയിലാണ് ഏവിയോ ഇന്റീരിയേഴ്‌സ് സ്‌കൈറൈഡര്‍ 2.0 അവതരിപ്പിച്ചത്.
വിമാനത്തില്‍ നിന്ന് യാത്ര ചെയ്യാം? പൈസയും കുറവ്; പുതിയ സീറ്റ് അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ബസിലും ട്രെയിനിലുമെല്ലാം ഇരിക്കാന്‍ സ്ഥലം കിട്ടാത്തവര്‍ നിന്നു കൊണ്ടാണ് യാത്ര ചെയ്യാറുള്ളത്. എന്നാല്‍ ഇനിമുതല്‍ വിമാനത്തിലും അങ്ങനെയൊരു പരിഷ്‌കാരം കൊണ്ടു വരികയാണത്രേ. പക്ഷേ ഇത് യാഥാര്‍ഥ്യമാക്കാനുള്ള പുറപ്പാടിലാണ് കമ്പനികള്‍. 

ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ കഴിഞ്ഞ വര്‍ഷം നടന്ന എയര്‍ക്രാഫ്റ്റ് എക്‌സ്‌പോയിലാണ് ഏവിയോ ഇന്റീരിയേഴ്‌സ് സ്‌കൈറൈഡര്‍ 2.0 അവതരിപ്പിച്ചത്. ഈ വര്‍ഷം സീറ്റിന്റെ പുതിയ വകഭേദമാണ് സ്‌കൈറൈഡര്‍ 3.0 എന്ന പേരില്‍ അവതരിപ്പിച്ചത്. നിന്ന് യാത്ര ചെയ്യാവുന്ന തരത്തിലാണ് ഈ പുതിയ സീറ്റിന്റെ നിര്‍മ്മാണം. 

നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏറ്റവും കുറഞ്ഞ നിരക്കായ അള്‍ട്ര ബേസിക് ഇക്കണോമി ടിക്കറ്റ് ഏര്‍പ്പെടുത്താമെന്നും കമ്പനി നിര്‍ദേശിക്കുന്നുണ്ട്. നിന്ന് പോകാനും യാത്രക്കാരെ അനുവദിക്കുന്നതിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ വിമാന കമ്പനികള്‍ക്കും കഴിയും.

സ്റ്റാന്‍ഡാര്‍ഡ് ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ്, അള്‍ട്ര ബേസിക് ഇക്കണോമി എന്നിങ്ങനെ ക്ലാസുകള്‍ തിരിക്കാമെന്ന് സിഎന്‍എന്‍ ട്രാവലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍ജിനീയറിങ് ഉപദേശകരായ ഏവിയോ ഇന്റീരിയേഴ്‌സിന്റെ ഗെറ്റാനോ പെര്‍ഗുനി പറഞ്ഞു.

നിന്ന് യാത്ര ചെയ്യാവുന്നവര്‍ക്കുള്ള സ്‌കൈറൈഡര്‍ സീറ്റ് ഫലത്തില്‍ കുതിരപ്പുറത്തെ യാത്രയോടാണ് അവര്‍ താരതമ്യം ചെയ്യുന്നത്. എന്നാല്‍ ഈ പരിഷ്‌കാരത്തോട് അത്ര നല്ല പ്രതികരണല്ല ട്വിറ്ററില്‍ അടക്കം വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com