വിവാഹ പാര്‍ട്ടിയുടെ വാന്‍ കനാലിലേക്കു മറിഞ്ഞു, ഏഴു കുട്ടികള്‍ മുങ്ങിമരിച്ചു

നാലിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്
വിവാഹ പാര്‍ട്ടിയുടെ വാന്‍ കനാലിലേക്കു മറിഞ്ഞു, ഏഴു കുട്ടികള്‍ മുങ്ങിമരിച്ചു

ലഖ്‌നൗ; ഇന്ദിര കനാലിലേക്ക് വാന്‍ മറിഞ്ഞ് ഏഴ് കുട്ടികള്‍ മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ സംഭവമുണ്ടായത്. വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 29 പേരാണ് വാനിലുണ്ടായിരുന്നത്. 22 പേരെ രക്ഷപ്പെടുത്തി. 

നാലിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സച്ചിന്‍(6), സണ്ണി (5), സാജന്‍(8), സൗരഭ്(8), അമന്‍(9), മാന്‍സി(4), മനിഷ (4) എന്നിവരാണ് മരിച്ചത്. 

ഡ്രൈവറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് വണ്ടിയിലുണ്ടായിരുന്ന മുതിര്‍ന്നവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ കുട്ടികളെ കാണാതാവുകയായിരുന്നു. കനാലിലെ ശക്തമായ ഒഴുക്കില്‍ കുട്ടികള്‍ ഒഴുകിപ്പോവുകയായിരുന്നു. ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com