അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ യോഗ മാറ്റിന് വേണ്ടി പിടിവലിയും വാക് പോരും (വീഡിയോ)

ഹരിയാനയിലെ റോത്തക്കില്‍ യോഗദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അരങ്ങേറിയ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്
അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ യോഗ മാറ്റിന് വേണ്ടി പിടിവലിയും വാക് പോരും (വീഡിയോ)

ന്യൂഡല്‍ഹി: ലോകം ഇന്ന് അന്താരാഷ്ട്ര യോഗദിനം ആചരിക്കുകയാണ്. യോഗദിനത്തിന്റെ ഭാഗമായി ഇന്ത്യയിലും വിപുലമായ പരിപാടികളാണ് നടന്നത്. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവരുടെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഹരിയാനയിലെ റോത്തക്കില്‍ യോഗദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അരങ്ങേറിയ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.കേന്ദ്രമന്ത്രി അമിത് ഷായും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും പങ്കെടുത്ത പരിപാടിയില്‍ യോഗാഭ്യാസത്തിന് ഉപയോഗിക്കുന്ന യോഗമാറ്റിന് (പായ)വേണ്ടി ചിലര്‍ പിടിവലി നടത്തുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വാക്‌പോരും കയ്യാങ്കളിയുടെ വക്കോളമെത്തുന്ന അന്തരീക്ഷവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇവരെ അനുനയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com