അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിക്കണം; ആചാരം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം, പാര്‍ലമെന്റില്‍ 'ജയ് അയ്യപ്പ' വിളിയുമായി ബിജെപി എംപി 

ശബരിമലയില്‍ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി.
അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിക്കണം; ആചാരം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം വേണം, പാര്‍ലമെന്റില്‍ 'ജയ് അയ്യപ്പ' വിളിയുമായി ബിജെപി എംപി 

ന്യൂഡല്‍ഹി: ശബരിമലയില്‍ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ബിജെപി എംപി മീനാക്ഷി ലേഖി. ലോക്‌സഭയില്‍ ശൂന്യവേളയിലാണ് മീനാക്ഷി ലേഖി ശബരിമല പ്രശ്‌നം ഉന്നയിച്ചത്. അയ്യപ്പഭക്തരെ പ്രത്യേത വിഭാദമായി കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'ജയ് അയ്യപ്പ' എന്ന മുദ്രാവാക്യം വിളിച്ചാണ് മീനാക്ഷി ലേഖി തന്റെ പ്രസംഗം അവസനാപ്പിച്ചത്. 

മതപരമായ മുദ്രാവാക്യങ്ങള്‍ ലോക്‌സഭയ്ക്കുള്ളില്‍ മുഴക്കാന്‍ അനുവദിക്കില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞതിന്റെ പിറ്റേദിവസമാണ് ബിജെപി എംപി ജയ് അയ്യപ്പ മുദ്രാവാക്യം മുഴക്കിയത്. മതാചാരങ്ങള്‍ സംരക്ഷിപ്പെടുന്നുവെന്ന് ഭരണഘടന ഉറപ്പാക്കണമെന്നും മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. 

നേരത്തെ, ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ വേണ്ടി നിയമ നിര്‍മ്മാണം നടത്തണം എന്നാവശ്യപ്പെടട് ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്ലിന് അനുമതി തേടിയിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സഭ വീണ്ടും ചേരുമ്പോള്‍ പ്രമേചന്ദ്രന്‍ സ്വകാര്യ ബില്ല് അവതരിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com