ഇന്ന് അന്താരാഷ്ട്ര യോ​ഗാദിനം; റാഞ്ചിയിൽ നാലായിരത്തോളം പേർക്കൊപ്പം യോ​ഗ ചെയ്യാൻ പ്രധാനമന്ത്രി, പിണറായി വിജയൻ തിരുവനന്തപുരത്ത് 

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന യോ​ഗ പരിപാടികളിൽ പങ്കെടുക്കും
ഇന്ന് അന്താരാഷ്ട്ര യോ​ഗാദിനം; റാഞ്ചിയിൽ നാലായിരത്തോളം പേർക്കൊപ്പം യോ​ഗ ചെയ്യാൻ പ്രധാനമന്ത്രി, പിണറായി വിജയൻ തിരുവനന്തപുരത്ത് 

ന്യൂഡല്‍ഹി: അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന യോഗാഭ്യാസ ചടങ്ങുകള്‍ റാഞ്ചിയിലെ പ്രഭത് താരാ ഗ്രൗണ്ടില്‍ നടക്കും. യോ​ഗ ദിന ആഘോഷങ്ങൾക്കായി സജ്ജമായിക്കഴിഞ്ഞെന്ന് കുറിച്ച് റാഞ്ചിയിലെ തയ്യാറെടുപ്പുകളുടെ ചിത്രം മോദി പങ്കുവച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിയോടെ യോ​ഗാദിനാചരണങ്ങൾക്ക് ഉത്ഘാടനം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസം​ഗിച്ചു. 

റാഞ്ചിയില്‍ നടക്കുന്ന മോദിയുടെ യോഗാദിനാചരണത്തിനായി നാലായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിനിയോഗിച്ചിരിക്കുന്നത്. മഴ ഉണ്ടായാൽ നേരിടാനുള്ള സൗകര്യങ്ങളടക്കം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കേന്ദ്രങ്ങളിലും വിവിധ ലോക രാജ്യങ്ങളിലും യോഗ ദിന പരിപാടികള്‍ നടക്കുന്നുണ്ട്. 

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന യോ​ഗ പരിപാടികളിൽ പങ്കെടുക്കും. ന്യൂഡൽ​​​ഹിയില്‍ മാത്രം ഏകദേശം 300ഓളം സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 

കേരളത്തിൽ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെന്‍ട്രല്‍ സ്ര്‌റേഡിയത്തില്‍ നടത്തി. രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവന്‍ യോഗ ദിനാചരണങ്ങളില്‍ പങ്കെടുത്തു. പനിമൂലം ആരോ​ഗ്യമന്ത്രി  കെ കെ ഷൈലജ പരിപാടികളിൽ പങ്കെടുക്കുന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com