ഗ്രാമങ്ങളിലേക്കും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുമെന്ന് പ്രധാനമന്ത്രി; മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പിണറായി വിജയൻ 

യോഗാഭ്യാസത്തെ അടുത്ത തലമുറയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മോദി  
ഗ്രാമങ്ങളിലേക്കും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുമെന്ന് പ്രധാനമന്ത്രി; മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് പിണറായി വിജയൻ 

ന്യൂഡൽഹി: അന്താരാഷ്ട്ര യോ​ഗാദിനത്തിൽ യോ​ഗയുടെ പ്രാധാന്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ജീവിതത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ യോഗ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.  ലഹരി ഉപയോഗവും മദ്യപാനവും ഒഴിവാക്കാന്‍ യോഗ സഹായിക്കും, പ്രധാനമന്ത്രി പറഞ്ഞു. 

ഗ്രാമങ്ങളിലേക്കും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി അറിയിച്ചു. യോ​ഗാദിനാചരണത്തോടനുബന്ധിച്ച്  റാഞ്ചിയിലെ പ്രഭത് താരാ ഗ്രൗണ്ടില്‍ സം​ഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗാഭ്യാസത്തെ അടുത്ത തലമുറയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗ എല്ലായ്‌പ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും എല്ലാവരും യോഗ പരിശീലനം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണമെന്നും മോദി അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തെ യോ​ഗാദിനാചരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കംകുറിച്ചത്. യോഗ സംസ്ഥാനമാകെ വ്യാപകമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  യോഗ മതപരമായ ചടങ്ങോ പ്രാര്‍ത്ഥനാ രീതിയോ അല്ലെന്നും യോഗ മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതി മത ഭേദമെന്യേ യോഗ പരിശീലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com