വി മുരളീധരന്‍ ഇടപെട്ടു; റഷ്യയില്‍ കുടുങ്ങിയ 5 മലയാളികളടക്കം 25 ഇന്ത്യക്കാര്‍ ഇന്ന് തിരിച്ചെത്തും

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രാലയത്തെ ബന്ധപ്പെടാനായത്
വി മുരളീധരന്‍ ഇടപെട്ടു; റഷ്യയില്‍ കുടുങ്ങിയ 5 മലയാളികളടക്കം 25 ഇന്ത്യക്കാര്‍ ഇന്ന് തിരിച്ചെത്തും

മോസ്‌കോ: മോസ്‌കോ വിമാനത്താവളത്തില്‍ കുടങ്ങിയ 5 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം 25 ഇന്ത്യക്കാരെ നാളത്തെ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും. വിദേശകാര്യ വകുപ്പ് ഇടപെടലാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ സഹായകമായത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രാലയത്തെ ബന്ധപ്പെടാനായത്.

റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളായ 5 മലയാളികളടക്കം 25 ഇന്ത്യക്കാരാണ് വിമാനത്താവളത്തില്‍ കുടങ്ങിയത്. ഇന്ന് ഉച്ചക്ക് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹിയിലേക്കുള്ള ഏറോഫ്‌ലോട്ട് വിമാനത്തിലായിരുന്നു ഇവര്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. രാവിലെ വിമാനത്താവളത്തിലെത്തി ലഗേജ് കയറ്റിവിടുകയും സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം വിമാനത്താവളത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇവര്‍ വൈകിയെത്തിയത് കാരണമാണ് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നത് എന്ന വിശദീകരണമാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്നത്. 

എമിഗ്രേഷന്‍ കഴിഞ്ഞതിനാല്‍ ഇവരെ വിമാനത്താവളത്തിന് പുറത്ത് കടക്കാന്‍ അനുവദിച്ചില്ല. ലഗേജ് കയ്യിലില്ലാത്തതിനാല്‍ പലരുടെയും കൈയില്‍ മതിയായ പണവുമുണ്ടായിരുന്നില്ല. എംബസിയില്‍ വിളിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ്. സംഘത്തിലെ മലയാളി വിദ്യാര്‍ത്ഥിനി വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ ബന്ധപ്പെട്ട് സഹായം തേടിയത്. മുരളീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോസ്‌കോയിലെ ഇന്ത്യന്‍ എംബസി സഹായവുമായി എത്തി. എംബസി ഇവര്‍ക്ക് നാളത്തെ വിമാനത്തില്‍ തിരിച്ചെത്താനുള്ള സൗകര്യമൊരുക്കി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com