ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി അവിഹിതബന്ധം; മുപ്പതുകാരനെ നടുറോഡില്‍ വെട്ടിക്കൊന്നു

ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി അവിഹിതബന്ധം - മുപ്പതുകാരനെ നടുറോഡില്‍ വെട്ടിക്കൊന്നു
ഭര്‍ത്താവ് വിദേശത്തുള്ള യുവതിയുമായി അവിഹിതബന്ധം; മുപ്പതുകാരനെ നടുറോഡില്‍ വെട്ടിക്കൊന്നു


ഹൈദരാബാദ്: ഭര്‍ത്താവ് വിദേശത്തായ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മുപ്പതുകാരനെ വെട്ടിക്കൊന്നു. ഹൈദരാബാദിലെ വെമുലവാഡയിലാണ് സംഭവം. വിവാഹിതയായ സ്ത്രീയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് നഗുല രവി എന്നയാളെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

വെമുലവാഡയില്‍ ബാര്‍ബര്‍ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. അവിവാഹിതനായ ഇയാളും യുവതിയും നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  വ്യത്യസ്ത മതത്തില്‍ പെട്ടവരായതിനാല്‍ ബന്ധുക്കള്‍ വിവാഹത്തിന് വഴങ്ങിയില്ല. തുടര്‍ന്ന് യുവതിയെ പ്രവാസിയായ ഒരു യുവാവ് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ വിവാഹ ശേഷവും യുവതി നഗുലയുമായുള്ള ബന്ധം തുടര്‍ന്നു. 

ദുബായിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത്. വിവാഹ ശേഷവും യുവതിയുമായി നഗുലയ്ക്ക് ബന്ധമുള്ളതായി യുവതിയുടെ സഹോദരനും ബന്ധുക്കളും മനസിലാക്കി. ഇവര്‍ നഗുലിന് താക്കീത് നല്‍കി. എന്നാല്‍ യുവതിയും നഗുലയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  ഇതറിഞ്ഞ യുവതിയുടെ സഹോദരനും മറ്റ് രണ്ട് ബന്ധുക്കളും കൂടി വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നഗുലനെ അക്രമിക്കുകയായിരുന്നു. 

നഗുലന്റെ സുബ്രഹ്മണ്യ നഗറിലെ വീടിന് സമീപം വെച്ചാണ് അക്രമണം ഉണ്ടായത്. തന്റെ ബൈക്കിന് സമീപം നില്‍ക്കുകയായിരുന്ന നഗുലിനെ മൂവര്‍ സംഘം ചേര്‍ന്ന് അരിവാളിന് വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ നഗുല മരിച്ചു. പ്രതികള്‍ ഉടന്‍ തന്നെ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഹൈദരാബാദ് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com