യോഗദിന പരിപാടിക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ഇടീപ്പിച്ച് ബിജെപി മന്ത്രി, വിവാദം; വീഡിയോ 

യോഗദിന പരിപാടിക്കിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ഇടീപ്പിച്ച് ബിജെപി മന്ത്രി, വിവാദം; വീഡിയോ 

അന്താരാഷ്ട്ര യോഗദിന പരിപാടിക്കിടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്ന ബിജെപി മന്ത്രിയുടെ പ്രവൃത്തി വിവാദമാകുന്നു

ലക്‌നൗ: അന്താരാഷ്ട്ര യോഗദിന പരിപാടിക്കിടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്ന ബിജെപി മന്ത്രിയുടെ പ്രവൃത്തി വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ സിങ്ങിന്റെ പ്രവൃത്തിയാണ് വിമര്‍ശനവിധേയമാകുന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രിയാണ് ചൗധരി ലക്ഷ്മി നാരായണ്‍ സിങ്. 

കഴിഞ്ഞ ദിവസം ഷഹ്ജഹാന്‍പൂരില്‍ നടന്ന യോഗാദിന ആഘോഷത്തിനിടെയാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് ഷൂ ധരിപ്പിക്കുന്നതും ലെയ്‌സ് കെട്ടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിഡിയോ പ്രചരിച്ചതോടെ നിരവധി പേര്‍ മന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി.

എന്നാല്‍ സംഭവത്തെ മന്ത്രി ന്യായീകരിച്ചു. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാന്‍ സഹായിക്കുകയാണെങ്കില്‍ അയാളെ അഭിനന്ദിക്കണം എന്നായിരുന്നു ചൗധരിയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com